വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്” പദ്ധതി അവതരിപിച്ച് മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സ്!
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യയിലെങ്ങും ഒരേ വിലയില്‍ സ്വര്‍ണം വില്‍ക്കാനായി ‘വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ്” പദ്ധതി അവതരിപ്പിച്ചു. ഇനിമുതല്‍ മലബാര്‍ ഗോള്‍ഡ് ഷോറൂമുകളില്‍ സ്വര്‍ണത്തിന് ഒരേ നിരക്കായിരിക്കും.
നിലവില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും സ്വര്‍ണ വ്യാപാരമേഖലയില്‍ വിവിധ വിലയാണുള്ളത്. ഇത് ഏകീകരിക്കണമെന്ന ലക്ഷ്യവുമായാണ് മലബാര്‍ ഗോള്‍ഡ് രാജ്യമെങ്ങും ഒരേനിരക്കില്‍ സ്വര്‍ണം വില്‍ക്കാന്‍ തീരുമാനിച്ചത്. ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റ് വിലയില്‍ എവിടെനിന്നും സ്വര്‍ണം വാങ്ങാമെന്നതാണ് ഇതിന്റെ നേട്ടം.
അന്താരാഷ്‌ട്ര വില, ഇന്ത്യയിലെ ഇറക്കുമതി തീരുവ, ജി.എസ്.ടി., റീട്ടെയിലര്‍മാര്‍ക്ക് സ്വര്‍ണം ലഭിക്കുന്ന ബാങ്ക്‌റേറ്റ് എന്നിവയ്ക്ക് ഒരേ നിരക്കാണെങ്കിലും ഓരോ സംസ്ഥാനത്തും സ്വര്‍ണത്തിന് വിവിധ വിലയാണ്.ഗ്രാമിന് 400 രൂപവരെ വരുന്ന ഈ വ്യത്യാസം ഉപഭോക്തൃതാത്പര്യത്തിന് വിരുദ്ധമാണെന്ന് മലബാര്‍ ഗോള്‍ഡ് ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് കാലത്തും സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രിയം കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിശുദ്ധിയില്‍ വിട്ടുവീഴ്‌ചയില്ലാതെ രാജ്യമെങ്ങും ഒരേനിരക്കില്‍ സ്വര്‍ണം ലഭ്യമാക്കി, ഉപഭോക്തൃ താത്പര്യം സംരക്ഷിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
ലോക്ക്ഡൗണില്‍ പഴയ സ്വര്‍ണം വില്‍ക്കാനെത്തിയവര്‍ക്കും മികച്ച മൂല്യം ലഭ്യമാക്കി. അഞ്ചു ടണ്ണിലധികം പഴയ സ്വര്‍ണമാണ് ഇത്തരത്തില്‍ തിരികെ വാങ്ങിയത്. ബൈബാക്ക് ഗ്യാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരുവര്‍ഷ സൗജന്യ ഇന്‍ഷ്വറന്‍സ്, പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്ബോള്‍ സീറോ ഡിഡക്‌ഷന്‍ ചാര്‍ജ് തുടങ്ങിയ ഓഫറുകളും മലബാര്‍ ഗോള്‍ഡിന്റെ സവിശേഷതയാണെന്ന് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്‌ടര്‍ ഒ. അഷര്‍ പറഞ്ഞു.