വമ്പൻ സൗജന്യ ഓഫറുകളുമായി ജിയോ
ജിയോയുടെ പുതിയ ഫൈബര്‍ പ്ലാനുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ പുതിയ ഫൈബര്‍ ഓഫറുകള്‍ ഇനി ആരംഭിക്കുന്നത് 399 രൂപ മുതലാണ് .12ഒടിടി സര്‍വീസുകളും ജിയോ ഫൈബര്‍ ഉപഭോതാക്കള്‍ക്ക് ഇതിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മിനിമം പ്ലാന്‍ എന്ന് പറയുന്നത് 399 രൂപയുടെ പ്ലാനുകളാണ് .
1499 രൂപയുടെ ഡെപ്പോസിറ്റ് തുകയിലാണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .അതുപോലെ തന്നെ എടുത്തു പറയേണ്ടത് പുതിയ ഉപഭോതാക്കള്‍ക്ക് 30 ദിവസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുന്നതാണ് .399 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് സെക്കന്റില്‍ 30 മെഗാ ബൈറ്റ് വേഗതയിലാണ് ലഭിക്കുന്നത് .
അതായത് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ ജിബി ഡാറ്റ ഡൗണ്‍ലോഡ് സാധ്യമാകുന്നു .അടുത്തതായി ലഭിക്കുന്നത് 699 രൂപയുടെ പ്ലാനുകളാണ് .699 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 100 മെഗാ ബൈറ്റ് വേഗതയിലാണ് .
കൂടാതെ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭിക്കുന്നതാണ് .999 രൂപയുടെ പ്ലാനുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് സെക്കന്‍ഡില്‍ 150 മെഗാ ബൈറ്റ്സ് വേഗതയിലാണ് .അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് സേവനങ്ങളും കൂടാതെ 11 OTT സേവനങ്ങളും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .