വരുന്നത് ന്യൂജെന്‍ കോഴ്‌സുകളുടെ കാലം!  

പല സര്‍വകലാശാലകളിലും ഇപ്പോള്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ലഭ്യമാണ്. ഇതിന് പുറമെ നിരവധി ന്യൂ ജെനറേഷന്‍ കോഴ്‌സുകളാണ് ഈ അധ്യയന വര്‍ഷം നിലവില്‍ വരാനുള്ളത്.

വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന പരമ്പരാഗത കോഴ്‌സുകള്‍ക്കൊപ്പം കേരളത്തിലെ കോളേജുകളില്‍ വിവിധ ന്യൂജെന്‍ കോഴ്‌സുകള്‍ പുതിയ അധ്യയന വര്‍ഷം തന്നെ എത്തും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 ന്യൂജനറേഷന്‍ കോഴ്‌സുകളാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെങ്കിലും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാനാണ് തീരുമാനം. എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ആര്‍ട്‌സ് ആന്റ് സയന്‍സ് തുടങ്ങിയ മേഖലകളിലാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. എംജി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലാണ് കൂടുതല്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുക.

നിലവില്‍ പല സര്‍വകലാശാലകളിലും ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ നിലവിലുണ്ട്. എംജിയിലും കുസാറ്റിലും ഇന്റഗ്രേറ്റഡ് കോഴ്‌സുകളുണ്ട്. ബിരുദത്തോടൊപ്പം ബിരുദാനന്തര ബിരുദവും പിജിയോടൊപ്പം ഗവേഷണവും ഒന്നിച്ച് നടത്താവുന്ന കോഴ്‌സുകളും വിവിധ വിഷയങ്ങള്‍ ഒരേ പ്രാധാന്യത്തോടെ പഠിക്കുന്ന കോഴ്‌സുകളും ആരംഭിക്കും. നിര്‍മിത ബുദ്ധിമുതല്‍ മെഷീന്‍ ലേണിങ്ങുവരെയുള്ള പുതിയ കോഴ്‌സുകള്‍ എന്‍ജിനീയറിങ് കേളേജുകളില്‍ ഉള്‍പ്പടെ വരും. കോഴ്‌സുകള്‍ക്ക് അര്‍ഹമായ കോളേജുകളെ തെരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. കേളേജിന് നാക് അക്രഡിറ്റേഷന്റെ എപ്ലസ് ഗ്രേഡെങ്കിലും ലഭിക്കണം. സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവു നല്‍കും. പുതുകായി ആരംഭിച്ച പട്ടികവിഭാഗം ട്രസ്റ്റുകളുടെ കോളേജുകള്‍ക്കു മാത്രമെ ഇതില്‍ നിന്ന് ഒഴിവ് നല്‍കൂ. കോഴ്‌സുകള്‍ അനുവദിക്കുന്നതിന് കോളേജിലെ ആ വിഷയത്തിലെ പാരമ്പര്യവും പ്രാഗത്ഭ്യവും അധ്യാപകരുടെ എണ്ണവും സമീപ കോളേജുകളിലെ സ്ഥിതിയും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team