വറെന്‍ ബുഫെറ്റിന്റെ 27 മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഓഹരികള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കോ ?  

വറെന്‍ ബുഫെറ്റ് തന്റെ സംമ്പാദ്യത്തില്‍ നിന്നും 27മില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന Berkshire Hathaway ഓഹരികള്‍ പേര് വെളിപ്പെടുത്താത്ത ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കി. എന്നാല്‍ ഈ ഭീമമായ തുക അദ്ദേഹം വര്‍ഷം തോറും ബില്ല് & മെലിന്ഡ ഗേറ്റ്‌സ് ഫൗണ്ടേഷനു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിവരുന്ന സംഭാവനയുടെ പരിധിയില്‍ പെടുന്നതല്ല.

2006 മുതലിങ്ങോട്ട് ഇതുവരെ 51 ബില്യണ്‍ ഡോളറാണ് വറെന്‍ ബുഫെറ്റ് മേല്പറഞ്ഞ ഫൗണ്ടേഷനിലെക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത് . Berkshire ന്റെ 50 എ ക്ലാസ് ഓഹരികളാണ് ഇദ്ദേഹം ഇപ്പോള്‍ വിട്ടു നല്‍കിയതെങ്കിലും 218237 ക്ലാസ് എ ഷെയറുകല്‍ ഇപ്പോളും ബുഫേറ്റിന്റെ കൈവശമുണ്ട് . ഫോബ്‌സ് മാഗസിന്‍ ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വറെന്‍ ബുഫേറ്റ്ന്റെ ആസ്തി 118.3 ബില്യണ്‍ ഡോളര്‍ ആണ്.

ലോകത്തെ ധനികരില്‍ അദ്ദേഹമിപ്പോ അഞ്ചാം സ്ഥാനത്താണെന്നതാണ് കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത് . ഓഗസ്റ്റ് 30നു 93 വയസ്സ് തികയുന്ന ഇദ്ദേഹത്തിന്റെ 99% സമ്പത്തും ചാരിറ്റി പ്രവര്‍ത്തനങ്ങള്ക്കായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ജൂണ്‍ 30ലെ കണക്ക് പ്രകാരം 353 ബില്യണ്‍ ഡോളര്‍ ഓഹരികള്‍ കൈവശമുള്ളതില്‍ പകുതിയും ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റേതാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team