വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റുകൾ ഒറ്റതവണ മാത്രം തിരുത്താം!  

കൊവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച്‌ നമ്ബരും തീയതിയും ഉള്‍പ്പെട്ട ഫൈനല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങി. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച്‌ നമ്ബരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച്‌ നമ്ബരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതെല്ലാം പരിഹരിച്ചുകൊണ്ടാണ് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.അതേസമയം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് പറ്റിയവര്‍ക്ക് ഇപ്പോള്‍ തെറ്റുകള്‍ തിരുത്താവുന്നതാണ്. സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്ബര്‍ സംബന്ധിച്ച്‌ വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.നിലവില്‍കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്ബര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.കോവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ സൂക്ഷ്‌മതയോടെ വേണം തിരുത്തുവാന്‍. വീണ്ടും തെറ്റ് പറ്റിയാല്‍ പിന്നീട് ഇത് തിരുത്താന്‍ അവസരമില്ല എന്നതാണ് കാരണം. തെറ്റുകള്‍ തിരുത്താനായി കൊവിന്‍ വെബ്‌സൈറ്റ് ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. ഒടിപി ഉപയോഗിച്ച്‌ ലോഗ് ഇന്‍ ചെയ്‌ത ശേഷം സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക.ഇവിടെ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്ബര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.ഇവിടെ നിങ്ങളെ പറ്റിയുള്ള വിശദാംശങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ഇത് തിരുത്തിയ ശേഷം സബ്‌മിറ്റ് ചെയ്യാവുന്നതാണ്.രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്.ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ പാസ്‌പോര്‍ട്ട് നമ്ബര്‍ തെറ്റാതെ നല്‍കണം.വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച്‌ നമ്ബരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു മൊബൈല്‍ നമ്ബരില്‍ നിന്നും 4 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team