വാട്സാപ്പിൽ അഡ്വാൻസ് സെർച്ച് ഫീച്ചർ!
വാട്സ്ആപ്പ് അവരുടെ ‘അഡ്വാന്‍സ്ഡ് സേര്‍ച്ച്’ എന്ന ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഉള്‍പ്പെടുത്തി. ഏറ്റവും പുതിയ അപ്ഡേറ്റിലൂടെയാണ് ഐ.ഒ.എസില്‍ നേരത്തെയുണ്ടായിരുന്ന കിടിലന്‍ സേര്‍ച്ച് ഫീച്ചര്‍ ലഭ്യമാക്കിയത്. ഒരു പ്രത്യേക ചാറ്റ് തിരയുന്നത്കൂടുതല് എളുപ്പമാക്കിയിരിക്കുകയാണ് വാട്സ്ആപ്പ്.
നേരത്തെ കോണ്ടാക്ടുകളും ചാറ്റുകളും മാത്രമായിരുന്ന വാട്സ്ആപ്പിന്റെ സേര്‍ച്ച് ഓപ്ഷനിലൂടെ യൂസര്‍മാര്‍ക്ക് ലഭ്യമായിരുന്നത്. അഡ്വാന്‍സ്ഡ് സേര്‍ച്ച് എന്ന ഓപ്ഷന് പ്രധാനമായും യൂസേഴ്സിനെ സഹായിക്കുന്നത് ആരെങ്കിലും അയക്കുന്ന ടെക്സ്റ്റ് മെസ്സേജുകള്‍ മാത്രം തിരയാനല്ല.മറിച്ച്, ചിത്രങ്ങള്‍, ഡോക്യുമെന്‍റുകള്‍, ഓഡിയോ, GIF പോലെയുള്ള മെസ്സേജുകളും ഇനി എളുപ്പം തിരഞ്ഞുകണ്ടെത്താം. ആരെങ്കിലും അയക്കുന്ന വെബ് സൈറ്റ് ലിങ്കുകള്‍ പോലും തിരയാം. പുതിയ അഡ്വാന്‍ഡ്സ് സേര്‍ച്ച് ഓപ്ഷന്റെ ഭാഗമായി പുതിയ ഫില്‍ട്ടറുകളും സേര്‍ച്ച് ബാറിന്റെ തൊട്ടുതാഴെയായി തന്നെ വാട്സ്ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്.