വാട്സാപ്പിൽ പുതിയ ഫീച്ചർ!  

വോയ്​സ്​, വിഡിയോ കോളിങ്​ ഓപ്​ഷന്‍ വാട്​സ്​ ആപ്​ വെബിനും നല്‍കാനൊരുങ്ങി കമ്പനി. പുതിയ അപ്​ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാവുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന്​ വാബീറ്റഇ​ന്‍ഫോ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഏതാനം ആഴ്​ചകള്‍ക്കുള്ളില്‍ ഫീച്ചര്‍ പുറത്തിറങ്ങിയേക്കും.

പുതിയ ഫീച്ചറി​ന്റെ സ്​ക്രീന്‍ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​. വാട്​സ്​ ആപ്​ വെബിലേക്ക്​ ഇന്‍കമിങ്​ കോള്‍ വരുന്നതി​ന്റെ ചിത്രമാണ്​ പ്രചരിക്കുന്നത്​. ഈ ചിത്രത്തില്‍ കോള്‍ ചെയ്യാനുള്ള ഓപ്​ഷനും കാണാം. വാട്​സ്​ ആപ്​ വെബിലേക്ക്​ ഗ്രൂപ്പ്​ കോളിങ്​ ഫീച്ചറും വൈകാതെ എത്തുമെന്ന്​ വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team