വാട്സാപ്പ് വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഉടന്‍ തന്നെ വീഡിയോ, ഓഡിയോ കോള്‍ സൗകര്യം വന്നേക്കും!
ഫേസ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്സാപ്പിന്റെ വെബ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഉടന്‍ തന്നെ വീഡിയോ, ഓഡിയോ കോള്‍ സൗകര്യം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യുന്നതു പോലെ തന്നെയാണ് വാട്‌സാപ്പ് വെബ് വഴിയും ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കോവിഡ്-19 വ്യാപന കാലത്ത് വീഡിയോ കോള്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് ഈ നീക്കം.തത്കാലം ബീറ്റ വേര്‍ഷനില്‍ (പരീക്ഷണാടിസ്ഥാനത്തില്‍)ചുരുക്കം ചില ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് വാട്‌സാപ്പ് വെബ് വോയിസ്, വീഡിയോ കോള്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രവര്‍ത്തനം നിരീക്ഷിച്ച് എന്തെങ്കിലും പാളിച്ചകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതും പരിഹരിച്ച ശേഷമാവും പൂര്‍ണ തോതില്‍ ഈ സംവിധാനം ലഭ്യമാവുക എന്ന് വാബിറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.