വാട്‌സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈര്‍ഘ്യം വീണ്ടും 30 സെക്കന്‍ഡുകളാക്കി മാറ്റുന്നു.
വാട്സാപ്പ് സ്റ്റാറ്റസ് ആയി പങ്കുവെക്കാനാവുന്ന വീഡിയോകളുടെ ദൈർഘ്യം വീണ്ടും 30 സെക്കൻഡായി വർധിപ്പിക്കുന്നു. വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാപതിപ്പിൽ സ്റ്റാറ്റസ് വീഡിയോ ദൈർഘ്യം 30 സെക്കൻഡ് ആക്കി വർധിപ്പിച്ചിച്ചതായി വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
ലോക്ക്ഡൗണിനെ തുടർന്നുണ്ടായ ഇന്റർനെറ്റിലെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് വേണ്ടി രണ്ട് മാസം മുമ്പാണ് വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ ദൈർഘ്യം 15 സെക്കൻഡായി കുറച്ചത്.
ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇന്റർനെറ്റ് ട്രാഫിക് കുറയ്ക്കുന്നതിനും വ്യാജ വാർത്തകളുടെ പ്രചാരണം കുറയ്ക്കുന്നതിനും കൂടി വേണ്ടിയായിരുന്നു ഈ നീക്കം.
വാട്സാപ്പിന്റെ 2.20.166 ബീറ്റാ അപ്ഡേറ്റിലാണ് സ്റ്റാറ്റസ് ദൈർഘ്യം 30 സെക്കൻഡാക്കിയിരിക്കുന്നത്. ബീറ്റാ ആപ്പ് അപ്ഡേറ്റ് ചെയ്താൽ സ്റ്റാറ്റസ് 30 സെക്കൻഡാക്കി മാറ്റാം. എന്നാൽ എല്ലാവരിലേക്കും ഇത് എത്തണമെങ്കിൽ അൽപനാൾ കൂടി വരെ കാത്തിരിക്കണം.