വാഹനങ്ങൾക്ക് ഇനിയുംവില കൂടും; കാൻസർ മരുന്നിനും സിനിമ ശാലകളിലെ ഭക്ഷണ പാനീയങ്ങൾക്കും നികുതി കുറയും  

കൊച്ചി: എസ്‍യുവികളുടെയും എംപിവികളുടെയും വില ഉയരും. ജിഎസ്ടി യോഗത്തിൽ ഇത്തരം വാഹനങ്ങളുടെ സെസ് 22 ശതമാനം ‌ ആയി ഉയർത്തി. നേരത്തെ ഇത് 24 ശതമാനമായിരുന്നു. നിലവിൽ, വലിയ വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടി നിരക്കും 22 ശതമാനം വരെ സെസും ബാധകമാണ്. നേരത്തെ 20 ശതമാനം സെസ് നൽകിയിരുന്ന എല്ലാ വലിയ എസ്‌യുവികൾക്കും ഇപ്പോൾ 22 ശതമാനം നിരക്ക് ബാധകമാകും.
ഇത് ഇനി പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ നിരക്ക് ഉയർത്തും. ‌എസ്‍യുവികളുടെയും എംപിവികളുടെയും വിലയിൽ രണ്ട് ശതമാനം വരെ വർധനയുണ്ടായേക്കും. എന്നാൽ സെഡാനുകൾക്ക് ഇത് ബാധകമാകില്ല. നിലവിലെ ജിഎസ്ടി ഘടന പ്രകാരം, വലിയ എസ്‍യുവികൾക്ക് 28 ശതമാനം ജിഎസ്ടി നിരക്കും 22 ശതമാനം വരെ സെസും ചുമത്തുന്നുണ്ട്. ഹൈബ്രിഡ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് 15 ശതമാനം സെസ് ഈടാക്കുന്നുണ്ട്.

50-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം .
ഓൺലൈൻ ഗെയിമുകൾ, കുതിരപ്പന്തയം, കാസിനോകൾ എന്നിവയിൽ 28 ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം. ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം പ്രകാരം ജിഎസ്ടി നിയമത്തിലെ ഭേദഗതികൾക്ക് ശേഷം ഓൺലൈൻ ഗെയിമിംഗിൽ 28 ശതമാനം ജിഎസ്ടി ചാർജ് ഏർപ്പെടുത്തും.
മൊത്ത ഗെയിമിംഗ് വരുമാനത്തിന് 28 ശതമാനം നികുതി നിരക്ക് ചുമത്തുന്നത് ഓൺലൈൻ ഗെയിമിംഗ് വിപണിയെ, പ്രത്യേകിച്ച് പോക്കർ ഗെയിമിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. ഉയർന്ന നികുതി നിരക്ക് പുതിയ കളിക്കാരെ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്.

കൂടാതെ, കാൻസർ മരുന്ന്, അപൂർവ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയുടെ ഇറക്കുമതിക്ക് ഈടാക്കുന്ന നികുതി ഒഴിവാക്കാനും ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ, ഈ മരുന്നുകൾക്ക് 12ശതമാനമാണ് ഇന്റഗ്രേറ്റഡ് ജിഎസ്ടി ചുമത്തുന്നത്. സിനിമ ശാലകളിലെ ഭക്ഷണ പാനീയങ്ങൾക്കും നികുതി ഇളവ് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team