വാഹനവിപണി പിടിയ്ക്കാൻ ആപ്പിളിന്റെ വൈദ്യൂതി കാറുകൾ 2024ൽ  

കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണുകളും തുടങ്ങി നിരവധി മേഖലകളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ള കമ്പനി യാണ് ആപ്പിള്‍. വിപണിയില്‍ പിടിച്ചെടുക്കാനുള്ള ആപ്പളിന്റെ കഴിവ് നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
അതേസമയം, വാഹന വിപണിയില്‍ മുന്‍ പരിചയമില്ലെന്ന കുറവ് ഏങ്ങനെ ആപ്പിള്‍ മറികടക്കുമെന്നതും പലരും ആകാംഷയോടെയാണ് നിരീക്ഷിക്കുന്നത്.

2014ലാണ് ആപ്പിളിന്റെ വൈദ്യുത കാര്‍ പദ്ധതിയായ പ്രൊജക്‌ട് ടൈറ്റന്‍ ആരംഭിച്ചത്. എന്നാല്‍ 2019ല്‍ ഈ വിഭാഗത്തില്‍ നിന്നു 190 ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടു. ഇതോടെ നിലച്ചുപോയ ആപ്പിളിന്റെ ടൈറ്റന്‍, രണ്ട് വര്‍ഷം മുമ്പാണ് വീണ്ടും സജീവമായത്.

അടുത്തിടെ കാലിഫോര്‍ണിയയിലെ മോട്ടോര്‍ വാഹന വകുപ്പ് ആപ്പിളിന് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഓടിച്ച്‌ പരീക്ഷിക്കാനുള്ള ലൈസന്‍സ് നല്‍കിയിരുന്നു. സെല്‍ഫ് ഡ്രൈവിങ്ങിന്റെ സമയത്ത് റോഡിന്റെ ത്രിഡി കാഴ്ച ലഭിക്കുന്ന ലിഡാര്‍ സെന്‍സറുകള്‍ ആപ്പിള്‍ കാറില്‍ ഉപയോഗിക്കുമെന്നാണ് സൂചന.

അതേസമയം, കാറിന്റെ പേരടക്കം ഒരു വിവരവും ആപ്പിള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഐഫോണുകളിലും മറ്റു ലഭ്യമായ ആപ്പിളിന്റെ പല സേവനങ്ങളും വൈദ്യുതി കാറിലും ലഭ്യമാക്കുമെന്നാണ് കരുതപ്പെടുന്നത്.

ബാറ്ററികളുടെ മേഖലയിലെ ആപ്പിളിന്റെ മേല്‍ക്കോയ്മ വൈദ്യുതി കാറുകളുടെ നിര്‍മ്മാണത്തില്‍ ആപ്പിളിന് ഗുണകരമാകുമെന്നും കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team