വിജയകരമായ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി,ആക്ടിവ 6G പതിപ്പിന് പുതിയ വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു!
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വില്‍പന നേടിയ സ്‌കൂട്ടറുകളില്‍ ഒന്നാണ് ഹോണ്ട ആക്ടിവ. രണ്ട് പതിറ്റാണ്ട് മുമ്പ് ആണ് ഹോണ്ട ആക്ടിവ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ ആറാം തലമുറ ഹോണ്ട ആക്ടിവയാണ് വിപണിയില്‍ ഉള്ളത്.
ഇന്ത്യന്‍ വിപണിയില്‍ വിജയകരമായ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് & സ്‌കൂട്ടേഴ്‌സ് ഇന്ത്യ തങ്ങളുടെ ആക്ടിവ 6G പതിപ്പിന് പുതിയ വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. പുതിയ ഹോണ്ട ആക്ടിവ 6G സ്‌പെഷ്യല്‍ പതിപ്പ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റ് ഓപ്ഷനുകളിലാണ് വരുന്നത്. റിപ്പോര്‍ട്ട് പ്രകാരം അടിസ്ഥാന വേരിയന്റിന് 66,816 രൂപയും ഉയര്‍ന്ന പതിപ്പിന് 68,316 രൂപയുമാണ് എക്‌സ്‌ഷോറൂം വില.സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ ചെറിയ രീതിയിലുള്ള കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. മാറ്റ് മെച്യുര്‍ ബ്രൗണ്‍ എന്ന പുതിയ കളര്‍ ഓപ്ഷനില്‍ സ്കൂട്ടര്‍ ലഭ്യമാണ്. പുതിയ പെയിന്റ് സ്‌കീം വൈറ്റ്, ഗോള്‍ഡ് വരകളാല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. വാര്‍ഷിക പതിപ്പിലെ സൈഡ് പാനലുകളില്‍ ഗോള്‍ഡ് നിറത്തിലുള്ള ‘ആക്ടിവ’ ലോഗോ നല്‍കി. സ്പെഷ്യല്‍ പതി പ്പിലും 8,000 rpm-ല്‍ 7.7 bhp കരുത്തും 5,250 rpm-ല്‍ 8.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ ബിഎസ് VI 109 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് നല്‍കുന്നത്.