വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വർധന!  

തുടര്‍ച്ചയായ മൂന്നാം മാസവും വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ സജീവമായി തുടരുന്നു. ഡിസംബര്‍ മാസം 68,558 കോടി രൂപ ഇന്ത്യന്‍ വിപണികളില്‍ എ‌ഫ്പിഐകള്‍ നിക്ഷേപിച്ചു.നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് എഫ് പി ഐ ഡാറ്റ ലഭ്യമാക്കിത്തുടങ്ങിയതിന് ശേഷം ഇക്വിറ്റി സെ​ഗ്മെന്റിനെ സംബന്ധിച്ചിടത്തോളം ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. ഇക്വിറ്റികളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിക്ഷേപം പരിധി നവംബറില്‍ എഫ്പിഐകള്‍ നടത്തിയ 60,358 കോടി രൂപയുടെ നിക്ഷേപമാണ്. ഡിപോസിറ്ററികളുടെ കണക്കനുസരിച്ച്‌, 2020 ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 62,016 കോടി രൂപ ഇക്വിറ്റികളിലേക്കും 6,542 കോടി രൂപ ഡെറ്റ് വിപണിയിലേക്കും നിക്ഷേപിച്ചു.പോയ മാസത്തെ മൊത്തം നിക്ഷേപം 68,558 കോടി രൂപയാണ്.ഇതിനുമുമ്ബ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും എഫ്പിഐകള്‍ അറ്റ വാങ്ങലുകാരായിരുന്നു. യഥാക്രമം 22,033 കോടി രൂപയും 62,951 കോടി രൂപയും നിക്ഷേപമായി ഇന്ത്യന്‍ വിപണിയില്‍ എത്തി.”വിദേശ നിക്ഷേപകര്‍ ചില ബ്ലൂചിപ്പ് സ്റ്റോക്കുകളില്‍ നിന്ന് പുറത്തുകടന്ന് ചെറുകിട, മിഡ് ക്യാപ്പ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതാണ് ഇതിന് കാരണം. ബ്ലൂചിപ്പുകള്‍ ഇതുവരെയുളള നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും ആകര്‍ഷിക്കുകയും ഉയര്‍ന്ന മൂല്യനിര്‍ണ്ണയത്തിലെത്തുകയും ചെയ്തിട്ടുണ്ട്,” ഗ്രോവിലെ സഹസ്ഥാപകനും സിഒഒയുമായ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.ഇന്ത്യയിലേക്കുള്ള നിക്ഷേപകരുടെ അവിശ്വസനീയമായ വരവിന് സാക്ഷ്യം വഹിക്കുകയാണെന്നും ഇത് വിപണികളില്‍ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു – അഞ്ച് വര്‍ഷത്തിനുള്ളില്‍ കാണാത്ത തരത്തിലുളളതാണിതെന്നും അദ്ദേ​ഹം ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു. വാക്സിന്‍ വിജയം സാമ്ബത്തിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും നിക്ഷേപ റാലി 2021 ലും തുടരാമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team