വിദേശ പൗരന്മാര്‍ക്ക് ഇനിമുതല്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം!
ന്യുഡല്‍ഹി: വിദേശ പൗരന്മാര്‍ക്ക് ഇനിമുതല്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിദേശ പൗരന്മാര്‍ക്ക് അവരുടെ പാസ്പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള സ്ലോട്ട് ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഇന്ത്യയില്‍, പ്രത്യേകിച്ച് മെട്രോപൊളിറ്റന്‍ മേഖലകളില്‍ താമസിക്കുന്ന ധാരാളം വിദേശികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.ഈ പ്രദേശങ്ങളില്‍, ഉയര്‍ന്ന ജനസാന്ദ്രത കാരണം കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാ വ്യക്തികളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്.ഇതിലൂടെ ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കുത്തിവയ്പ് എടുക്കാത്ത വ്യക്തികളില്‍ നിന്ന് അണുബാധ പകരുന്നതിനുള്ള സാധ്യതകളും ഇത് കുറയ്ക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.