വിപുലമായ വെബ്സൈറ്റ് ഒരുക്കി കാലിക്കറ്റ് സർവ്വകലാശാല!  

കാലിക്കറ്റ് സർവ്വകലാശാല 2021-22 വർഷത്തെ അഡ്മിഷൻ സംബന്ധമായ വിപുലമായ വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് പുറത്തിറക്കി.

കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് സമഗ്രമായ സെർച്ച് സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ വെബ് പോർട്ടൽ https://admission.uoc.ac.in/ നവീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ലോക്ക്ഡൗൺ സാഹചര്യങ്ങലളെ മുൻനിർത്തിയും വിദ്യാർഥികളുടെയും കോളേജ് നോഡൽ ഓഫീസർ മാരുടെയും അഡ്മിഷൻ ഡയറക്ടറേറ്റിന്റെയും ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുമാണ് വളരെച്ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പ്യൂട്ടർ സെന്റർ ഈ പ്രവർത്തനം പൂർത്തീകരിച്ചത്.

പുതുക്കിയ പോർട്ടലിൻറെ ഉദ്‌ഘാടനം ബഹു: വൈസ് ചാൻസലർ പ്രൊഫ. (ഡോ.) എം.കെ ജയരാജ് നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team