വിമാന യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ അകപ്പെട്ട സൗദി, കുവൈത്ത് യാത്രക്കാരുടെ പ്രതിസന്ധി സങ്കീര്‍ണം  

ദുബായ്: വിമാന യാത്രാവിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ അകപ്പെട്ട സൗദി, കുവൈത്ത് യാത്രക്കാരുടെ പ്രതിസന്ധി സങ്കീര്‍ണം. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗള്‍ഫ് പോഷക സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബദല്‍ താമസ സംവിധാനം ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല.

യാത്രാവിലക്കിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് വലഞ്ഞിരിക്കുന്നത്. പലരും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണ്. ഹോട്ടല്‍ താമസ കാലാവധി കഴിഞ്ഞ നൂറുകണക്കിനാളുകളുണ്ട്. ആവശ്യമായ ബദല്‍ താമസ സംവിധാനം ഇവര്‍ക്കായി ലഭ്യമാക്കാന്‍ കാര്യമായ നീക്കമൊന്നും ഇനിയും ഉണ്ടായിട്ടില്ല.സംസ്ഥാന സര്‍ക്കാറിനു പുറമെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ പ്രവാസലോകത്തെ പ്രമുഖരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team