വിരമിച്ച ശേഷം ഭവനവായ്പ ലഭിക്കുന്നതിന് ചില ടിപ്പുകൾ!  

ഭവനവായ്പ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. മാത്രമല്ല നികുതി ലാഭിക്കാനും ഭവന വായ്പ സഹായിക്കുന്നു. എന്നാൽ വിരമിച്ച അല്ലെങ്കിൽ വിരമിക്കലിനോടടുത്തുള്ള ആളുകൾക്ക് ഭവനവായ്പ നൽകാൻ ബാങ്കുകൾ ഭയപ്പെടുന്നു. വിരമിച്ച ആൾക്ക് സ്ഥിര വരുമാന മാർഗ്ഗം ഇല്ലാത്തതാണ് ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നത്. എന്നാൽ വിരമിച്ച ശേഷം ഭവനവായ്പ ലഭിക്കുന്നതിന് ചില ടിപ്പുകൾ ഇതാ..


സംയുക്ത വായ്പ

വിരമിച്ച ഒരാൾ സമ്പാദിക്കുന്ന വ്യക്തിയെ സഹ അപേക്ഷകനായി ചേർത്താൽ, വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു.കൂടാതെ, കുട്ടികളുമായോ പങ്കാളിയുമായോ വായ്പയ്ക്കായി അപേക്ഷിക്കുന്നത് അവർക്ക് നികുതി ആനുകൂല്യങ്ങൾ മാത്രമല്ല വായ്പ തുകയുടെ വർദ്ധനവും വായ്പ അംഗീകാരത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.


ക്രെഡിറ്റ് സ്കോർ

നിങ്ങൾ ഒരു ഭവനവായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഒരു വലിയ പങ്ക് വഹിക്കുന്നു. നല്ല ക്രെഡിറ്റ് സ്കോർ ഭവനവായ്പയുടെ അംഗീകാര സാധ്യത വ‍ർദ്ധിപ്പിക്കുന്നു. മറുവശത്ത്, നിങ്ങളുടെ ഭവനവായ്പ നിരസിക്കപ്പെട്ടാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയാനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഭാവിയിലെ വായ്പാ അപേക്ഷകളെയും ബാധിക്കും. അതിനാൽ, എല്ലാ ബാങ്കുകളിലുമുള്ള വായ്പ വിശദാംശങ്ങൾ താരതമ്യം ചെയ്യുന്നത് നല്ലതാണ്. വായ്പയ്ക്ക് നിങ്ങൾക്ക് യോഗ്യതയും ഉറപ്പുമുണ്ടെങ്കിൽ മാത്രം അപേക്ഷിക്കുക.


പണയ വായ്പ

ഒരു പണയത്തിന്രെ പിന്തുണയുള്ള വായ്പയെ സുരക്ഷിത വായ്പ എന്ന് വിളിക്കുന്നു. വായ്പ ലഭിക്കുന്നതിന് നിങ്ങൾക്ക് ഈ വായ്പകളെ സുരക്ഷയായി ഉപയോഗിക്കാം. സുരക്ഷിതമല്ലാത്ത വായ്പയുമായി താരതമ്യപ്പെടുത്തുമ്പോൾ സുരക്ഷിത വായ്പ നേടാൻ എളുപ്പമുള്ളതിനാൽ വിരമിച്ചയാൾക്ക് ഭവനവായ്പ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്.


കുറഞ്ഞ എൽടിവി അനുപാതം തിരഞ്ഞെടുക്കുക

കുറഞ്ഞ എൽ‌ടി‌വി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. കാരണം ഇത് വായ്പാ അനുമതി നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഇഎംഐയുടെ ഭാരം കുറയ്ക്കും.


ഇഎംഐ കാൽക്കുലേറ്റർ

വിപണിയിൽ ലഭ്യമായ വിവിധ തരം വായ്പകലെക്കുറിച്ച് പഠിക്കുന്നതും പലിശനിരക്കിനെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതും വളരെ നല്ലതാണ്. വിരമിച്ചവർക്ക് ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കാനും അതിനനുസരിച്ച് അപേക്ഷിക്കാനും കഴിയും. ഭവനവായ്പയ്‌ക്കായി അടയ്‌ക്കേണ്ടിവരുന്ന പണത്തിന്റെ പ്രതിമാസ ഇഎംഐ ഇത്തരത്തിൽ എളുപ്പത്തിൽ കണക്കാക്കാനാകും. വായ്പാ കാലാവധി, പലിശ നിരക്ക്, വായ്പ തുക, ഡൗൺ പേയ്മെന്റ് തുടങ്ങിയ അടിസ്ഥാന വിശദാംശങ്ങൾ ഇഎംഐ കാൽക്കുലേറ്ററിന് ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team