വില നിയന്ത്രിച്ചില്ലെങ്കിൽ ഇറക്കുമതി ചെയ്യും – മന്ത്രി ഇ. പി ജയരാജൻ!
സംസ്ഥാനത്തിന് പുറത്തുനിന്നും എത്തുന്ന വന്‍കിട സിമന്റ് കമ്പനികള്‍ സ്വയം വില നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സിമന്റ് കമ്പനികള്‍ വഴി വിദേശത്ത് നിന്നും സിമന്റ് ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജന്.
ട്രാവന്‍കൂര്‍ സിമന്റ്സിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെ ശിലാസ്ഥാപനവും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യത്തിന്റെ കുടിശിക വിതരണവും നടത്തുകയായിരുന്നു മന്ത്രി.സിമന്റ് ഇറക്കുമതിക്കായി മലബാര്‍ സിമന്റിനെയും ട്രാവന്‍കൂര്‍ സിമന്റിനെയും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.