വിസിറ്റിംഗ് കാർഡ് ഇനി എടുത്തുവയ്ക്കല്ലേ! പറ്റിയാൽ കുഴിച്ചിട്ടേക്  

മൈക്രോ ബ്ലോഗിങ്ങ് സൈറ്റ് ആയ ട്വിറ്ററിൽ സജീവമാണ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ. മൃഗങ്ങളുടെയും, കാടിന്റെയും വിവിധ വിഡിയോകളും, ചിത്രങ്ങളും, വിജ്ഞാപ്രദമായ പോസ്റ്റുകളും സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന വ്യക്തിയാണ് പർവീൺ കാസ്വാൻ ഐഎഫ്എസ്. അടുത്തിടെ വൈറൽ ആയ
ഗോവണി ഇറക്കി കരടിയെ രക്ഷിച്ച വനപാലകരുടെ വിഡിയോയും, ഉപയോഗ ശൂന്യമായ പേപ്പർ തുമ്പികൈക്കൊണ്ട് കോരിയെടുത്ത് ചവറുകുട്ടയിലിട്ട വിഡിയോയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഇദ്ദേഹമാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ ആണ് തന്റെ പരിസ്ഥിതി സൗഹാർദ്ദ വിസിറ്റിങ് കാർഡ് പരിചയപ്പെടുത്തുന്നത്.

പക്ഷെ കഴിഞ്ഞ ദിവസം പർവീൺ കാസ്വാൻ തന്റെ പതിവ് വീഡിയോകളിൽ നിന്നും വ്യത്യസ്തമായി സ്വന്തം വിസിറ്റിങ്ങ് കാർഡ് ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പേരും, പദവിയും, ഇമെയിൽ വിലാസവുമുള്ള വിസിറ്റിംഗ് കാർഡിൽ വ്യത്യസ്തമായി ഒന്നും തന്നെയില്ല. പക്ഷെ താഴെ ഇങ്ങനെ ചേർത്തിട്ടുണ്ട്, ‘ഈ വിസിറ്റിംഗ് കാർഡ് നട്ടാൽ, ഒരു തുളസി ചെടിയായി വളരും’. അതായാത് പ്രകൃതി സൗഹാർദ കാർഡ് എന്ന് വിളിക്കാവുന്ന ഈ വിസിറ്റിംഗ് കാർഡിൽ തുളസി ചെടിയുടെ വിത്ത് ചേർത്തിട്ടുണ്ട്.

“ഇനി മുതൽ എന്റെ ഓഫീസിലേക്ക് വരുന്ന ആർക്കും ഇത് ലഭിക്കും. നട്ടാൽ ഈ കാർഡ് ശോഭയുള്ള ബേസൽ (ഒരിനം തുളസി) ചെടിയായി വളരും” എന്ന കുറിപ്പോടെയാണ് പർവീൺ കാസ്വാൻ തന്റെ വിസിറ്റിംഗ് കാർഡിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പരിസ്ഥിതി സൗഹാർദ്ദ കാർഡ് എന്ന ആശയം കസ്വാന് പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് നന്നേ ഇഷ്ടപ്പെട്ടു. തങ്ങളുടെയും സൗഹാർദ്ദ കാർഡ് ആക്കി മാറ്റാൻ പലരെയും പ്രാചോദിപ്പിക്കുന്നുണ്ട് കാസ്വാന്റെ പോസ്റ്റ് എന്ന് പ്രതികരണങ്ങളിൽ നിന്നും വ്യക്തം.

അതെ സമയം വിസിറ്റിംഗ് കാർഡ് സാധാരണഗതിയിൽ കാർഡ് ഹോൾഡറിൽ തന്നെ ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത് എന്നുള്ളതുകൊണ്ട് ഈ കാർഡ് ആരെങ്കിലും നട്ടു പിടിപ്പിക്കുമോ എന്ന സംശയം ഒരു ഉപയോക്താവ് ഉയർത്തി. “ഇല്ല. ഈ കാർഡിൽ ഞാൻ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. എന്റെ ഫോൺ നമ്പർ പോലും പങ്കിടുന്നില്ല. നടുക എന്ന ആവശ്യത്തിനായി തന്നെയാണ് ഈ കാർഡ് നിർമ്മിച്ചത്. എന്റെ ഓഫീസിൽ വന്നു പോകുന്നവർക്കുള്ള സമ്മാനമാണ് ഈ കാർഡ്. നിങ്ങളുടെ വീട്ടിൽ ഈ കാർഡ് നട്ടുപിടിപ്പിക്കണമെന്ന് അവരോട് പ്രത്യേകം പറയും,” കസ്വാൻ വിശദീകരിച്ചു.

ഒരു ട്വിറ്റർ ഉപഭോക്താവിന്റെ പ്രതികരണം പ്രസക്തമാണ് “ഇത് വളരെ നല്ലൊരു ആശയമാണ്. വിസിറ്റിംഗ് കാർഡിനായി നാം മരം മുറിക്കുന്നു. ഇവിടെ അതെ കാർഡിൽ നിന്ന് ഒരു മരം സൃഷ്ടിക്കപ്പെടുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team