വീട് വെയ്ക്കാന്‍ പ്ലാനുണ്ടോ? നിങ്ങളുടെ ശമ്പളത്തിന് ബാങ്ക് എത്ര രൂപ വായ്പ നല്‍കും; സാധ്യതകളറിയാം
വീട് വെയ്ക്കാനോ വാങ്ങാനോ പ്ലാനുണ്ടെങ്കില്‍ കൃത്യമായ ബജറ്റിംഗ് ആവശ്യമാണ്. അതിനായി ആദ്യം അറിയേണ്ടത് എത്ര രൂപ വീട് വെയ്ക്കാനായി വായ്പ ലഭിക്കുമെന്നാണ്. ഫണ്ട് മനസിലാക്കി അതിന് അനുസരിച്ച് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ കാര്യങ്ങളെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാം. ഓരോരുത്തരുടെയും ശമ്പളം അനുസരിച്ച് എത്ര രൂപ വായ്പ ലഭിക്കുമെന്ന് അറിയാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.ഒരു വായ്പ തിരിച്ചടവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം വരുമാനമാണ്. വായ്പയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ ബാങ്കുകള്‍ ആദ്യം പരിശോധിക്കുന്നതും ഇതാണ്. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ഉയര്‍ന്ന വായ്പ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഓരോ ബാങ്കിനും വായ്പ തുക കണക്കാക്കുന്ന രീതി വ്യത്യസ്തമാണ്.
അപേക്ഷകന്റെ പരമാവധി വായ്പ തുക കണ്ടെത്താന്‍ മള്‍ട്ടിപ്ലെയര്‍ രീതിയാണ് ചില ബാങ്കുകള്‍ ഉപയോഗിക്കുന്നത്. അപേക്ഷകന്റെ മാസ വരുമാനം/ വാര്‍ഷിക വരുമാനത്തിന്റെ നിശ്ചിത ഗുണിതമാണ് പരമാവധി വായ്പ തുകയായി നിശ്ചയിക്കുക. അപേക്ഷകന്റെ മാസ വരുമാനത്തിന്റെ 60-70 മടങ്ങോ വാര്‍ഷിക വരുമാനത്തിന്റെ 6 മടങ്ങോ ആയിരിക്കും ഇത്.വാര്‍ഷിക വരുമാനത്തിന്റെ 6 മടങ്ങ് വരെ വായ്പ പരിധി വരാമെങ്കിലും അത്രത്തോളം വായ്പ ലഭിക്കണമെന്നില്ല. വരുമാന സ്രോതസ് ഏതാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് വായ്പ തുക തീരുമാനിക്കുന്നത്. മതിയായ തുക സ്ഥിര വരുമാനമുള്ളവര്‍ക്കാണ് ബാങ്ക് ഉയര്‍ന്ന തുക വായ്പ നല്‍കുന്നത്. വായ്പ തിരിച്ചടവ് കാലാവധിയില്‍ അപേക്ഷന്റെ വരുമാന സ്ഥിതി ബാങ്ക് പരിശോധിക്കും.ശമ്പളക്കാരെ കൂടുതല്‍ സ്ഥിരതയുള്ള വരുമാനക്കാരായി ബാങ്കുകള്‍ കണക്കാക്കുന്നത്.
ശമ്പളക്കാര്‍ക്ക് സാധാരണയായി വാര്‍ഷിക ശമ്പളത്തിന്റെ 6 മടങ്ങ് വരെ വായ്പ ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവരോ പ്രൊഫഷണലുകളോ ആണെങ്കില്‍ വാര്‍ഷിക വരുമാനത്തിന്റെ 2 മടങ്ങോ, വസ്തു മൂല്യത്തിന്റെ 80 ശതമാനം വരെയോ ഏതാണ് കുറവ് എന്നതിന് അനുസരിച്ചാണ് വായ്പ നല്‍കുന്നത്.ഉദാഹരണമായി, 10 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള വ്യക്തിക്ക് 60 ലക്ഷം രൂപ വരെ ഭവന വായ്പ ലഭിക്കും. 15 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് 45 ലക്ഷം രൂപ വരെ വായ്പ നേടാം.വരുമാനം ഉണ്ടാക്കുന്ന കാലം വളരെ ചുരുങ്ങിയതായതിനാല്‍ പ്രായത്തിന് വായ്പ യോഗ്യതയില്‍ വലിയ പ്രധാന്യമുണ്ട്.
ചെറുപ്പകാരായവര്‍ക്ക് കൂടുതല്‍ കാലം തൊഴില്‍ ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ വായ്പ തിരിച്ചടവ് കൂടുതല്‍ സുരക്ഷിതമാകുമെന്നതാണ് ബാങ്കുകളുടെ കാഴ്ചപാട്. ഭവന വായ്പയ്ക്കുള്ള പരമാവധി പ്രായ പരിധി ബാങ്കുകള്‍ അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ശമ്പളക്കാര്‍ക്ക് 60-65 വയസ് വരെയും സ്വയം തൊഴിലുകാര്‍ക്ക് 70 വയസ് വരെയും വായ്പ ലഭിക്കും.നിലവിലെ പ്രായം വായ്പയെ സ്വാധീനിക്കും. ഉദാഹരണമായി ഇന്ത്യന്‍ ബാങ്കിന്റെ ഹോം അഡ്വാന്‍ഡേജ് ലോണ്‍ അപേക്ഷകന്റെ വാര്‍ഷിക വരുമാനത്തിന്റെ 6 മടങ്ങ് വരെ വായ്പ ലഭിക്കുന്നതാണ്. ഇത് 45 വയസിന് താളെയുള്ളവര്‍ക്ക് മാത്രാമണ് ലഭിക്കുക. 45 മുകളിലാണ് പ്രായമെങ്കില്‍ ശമ്പളത്തിന്റഖെ 4 മടങ്ങാണ് ലഭി്കു. 45 വയസലുള്ള 15 ലക്ഷം വാര്‍ഷിക വരുമാനമുള്ള വ്യക്തിക്ക് 90 ലക്ഷം വായ്പ ലഭിക്കുമ്പോള്‍ 45 മുകളില്‍ പ്രായമുള്ളവര്‍ക്ക് 75 ലക്ഷം മാത്രമാണ് വായ്പ ലഭിക്കുക.
ജോലിക്കാലയളവിനുള്ളില്‍ മാത്രമെ വായ്പ കാലാവധി ലഭിക്കുകയുള്ളൂ. 70 വയസ് വരെയാണ് ബാങ്കുകള്‍ തിരിച്ചടവ് സമയമായി കണക്കാകുന്നത്. പരമാവധി 30 വര്‍ഷം വരെ വായ്പ കാലാവധി നല്‍കും. എന്നാല്‍ ഓരോരുത്തരക്#ക്കും ലഭിക്കുന്നത് അവരവരുടെ പ്രായവും ബാങ്ക് നയങ്ങളും അടിസ്ഥാനമാക്കിയാണ്. കാലാവധി പരമാവധി വായ്പ തുകയെയും മാസ അടവിനെയും സ്വാധിനിക്കും. 35 വയസുള്ള ശമ്പളക്കാരന് 30 വര്‍ഷത്തേക്ക് വായ്പ ലഭിക്കും. എന്നാല്‍ 40 വയസുകാരന് പരമാവധി 25 വര്‍ഷത്തേക്ക് മാത്പമാണ് വായ്പ ലഭിക്കുത,പരാമവധി ഭവനവായ്പ തുകയ്ക്കുള്ള യോഗ്യത തീരുമാനിക്കുമ്പോൾ ബാങ്ക് അപേക്ഷകന്റെ തിരിച്ചടവ് ശേഷിയും പരിഗണിക്കും.
പ്രതിമാസ വരുമാനത്തിന്റെ ശരാശരി 50-60 ശതമാനം പരിധിക്കുള്ളിൽ പ്രതിമാസ ഇഎംഐ ബാധ്യത വരുന്ന തരത്തിലാണ് വായ്പ നൽകുക. 50,000 രൂപ മാസ ശമ്പളക്കാരന് മാസത്തില്‍ 50 ശതമാനം വീതം 25,000 രൂപ ഇഎംഐ സാധിക്കുമ്പോള്‍ 15 വര്‍ഷത്തേക്ക് 9.50 ശതമാനം പലിശ നിരക്കില്‍ 23.94 ലക്ഷം രൂപയാണ് വായ്പ ലഭിക്കുക.വരുമാനം, വരുമാന സ്രോതസ്, പ്രായം, തിരിച്ചടവ് ശേഷി എന്നിവ അനുകൂലമായാലും ഉയർന്ന വായ്പ തുക ലഭിക്കാൻ വസ്തുവിന്റെ മൂല്യം കൂടി പരിഗണിക്കും
. വസ്തുവിന്റെ മൂല്യം വായ്പയുടെ ഈടായി കണക്കാകും. ബാങ്കുകൾ വസ്തുവിന്റെ ഒരു നിശ്ചിത ശതമാനം വരെ മാത്രമേ വായ്പ നല്‍കുകയുള്ളൂ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോൺ ടു വാല്യു (എല്‍ടിവി) അനുപാതത്തിന് അടിസ്ഥാനമായാണ് ബാങ്ക് ഇതിൽ തീരുമാനമെടുക്കുന്നത്.വായ്പ തുക എപ്പോഴും വസ്തുവിന്റെ മൂല്യത്തേക്കാള്‍ കുറവായിരിക്കും.
30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 90 ശതമാനമാണ് എൽടിവി അനുപാതം. 30 ലക്ഷം രൂപയ്ക്കും 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 80%, 75 ലക്ഷത്തിന് മുകളിലുള്ള ഭവനവായ്പകള്‍ക്ക് 75% എന്നിങ്ങനെയാണ് ആര്‍ബിഐ എൽടിവി അനുപാതം നിശ്ചയിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ മൂല്യമുള്ള വസ്തു ഈട് നല്‍കുമ്പോള്‍ 18 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.