വീഡിയോയും വേണ്ട ഒരുപാട് ഫോളോവേഴ്സും വേണ്ട; വളരെ എളുപ്പത്തിൽ യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം
സാധാരണ ധാരാളം ഫോളോവേഴ്സ് ഉള്ളവർക്കും ധാരാളമായി കാഴ്ചക്കാരുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്കുമാണ് യൂട്യൂബിൽ നിന്ന് പണം ലഭിക്കുന്നതായി നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ എല്ലാവർക്കും യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിക്കണം ഇത്തരത്തിൽ വലിയ ഫോളോവേഴ്സ് ഇല്ലാതെ തന്നെ നമ്മുക്ക് യൂട്യൂബിൽ നിന്ന് പണം സമ്പാദിക്കാവുന്നതാണ്.ഇത് എങ്ങനെ ആണെന്നല്ലെ പറഞ്ഞു തരാം. നിങ്ങളുടെ ഫോളോവേഴ്സ് എത്രയോ ആയിക്കോട്ടെ പത്തോ, നൂറോ, ആയിരമോ ആർക്കും ഇത്തരത്തിൽ പണം സമ്പാദിക്കാവുന്നതാണ്. നിങ്ങൾക്ക് ഒരു യൂട്യൂബ് ചാനൽ സ്വന്തമായിട്ട് ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ഇതിന് നിബന്ധന. ഇടയ്ക്ക് സ്വന്തം കണ്ടന്റ് നിർമ്മിച്ച് ഇട്ടാൽ ഇത്തരത്തിൽ ലഭിക്കുന്ന പണത്തിന്റെ തുകയും വർധിക്കുന്നതാണ്. ഇത് എങ്ങനെ എന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്.
ഇതിനായി യൂട്യൂബ് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്ക്രിയേറ്റേഴ്സ് റിസർച്ച് പ്രോഗ്രാം എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇത്തരത്തിൽ പണം സമ്പാദിക്കാനായി നിങ്ങൾ ചില കാര്യങ്ങൾ ചെയ്യേണ്ടതാണ് ഇവ എന്തെല്ലാമാണെന്ന് വിശദീകരിക്കാം. ഇതിനായി നിങ്ങൾ ആദ്യം ഗൂഗിളിന്റെ സർച്ച് ബാറിൽ എത്തണം ശേഷം Youtube.com/creators/research എന്ന് സർച്ച് ബാറിൽ സർച്ച് ചെയ്യണം. ഇപ്പോൾ നിങ്ങൾ യൂട്യൂബിന്റെ ഒരു പ്രത്യേക പേജിൽ എത്തുന്നതായിരിക്കും.

ഇവിടെ ഈ പ്രോഗ്രാമിന്റെ വിവിധ പോളിസികളും നിബന്ധനകളും കാണാൻ സാധിക്കുന്നതാണ്.ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം നിങ്ങൾക്ക് ഈ പേജിൽ നിങ്ങളുടെ ഇമെയിൽ ഐഡി ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ സൈൻ അപ്പ് ചെയ്ത് കഴിഞ്ഞാൽ യൂട്യൂബിന്റെ ക്രിയേറ്റേഴ്സ് റിസർച്ച് പ്രോഗ്രാമിൽ നിങ്ങൾക്ക് ഭാഗമാകാൻ സാധിക്കുന്നതായിരിക്കും. ഈ പ്രോഗ്രാമിൽ പ്രധാനമായും യൂട്യൂബിന്റെ പുതിയ അപ്ഡേറ്റുകളെ പറ്റിയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ഒക്കെയായിരിക്കും ഇവർ നമ്മളോട് ചോദിക്കുക. ഒരു ഉപഭോക്താവ് എന്ന നിലയിൽ നമ്മൾ ഇതിന് ഉത്തരം നൽകിയാൽ മതിയാകും.ഇങ്ങനെ നിങ്ങൾ പങ്കെടുക്കുന്ന ഓരോ പ്രോഗ്രാമിനും നിങ്ങൾക്ക് പ്രത്യേകം പണം ലഭിക്കുന്നതാണ്.
പല പഠനങ്ങൾക്കും പല മൂല്യത്തിൽ ആയിരിക്കും പണം ലഭിക്കുക. ഒരു മാസത്തിൽ തന്നെ നിരവധി തവണ ഇത്തരത്തിൽ യൂട്യൂബ് ക്രിയേറ്റേഴ്സ് റിസർച്ച് പ്രോഗ്രാം നടത്താറുണ്ട്. എല്ലാ പഠനത്തിന്റെയും ഭാഗമായാൽ തന്നെ ഇതിലൂടെ അത്യാവശം നല്ലരീതിയിൽ പണം ഉണ്ടാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. മികച്ച രീതിയിൽ ഈ അവസരം ഉപയോഗിച്ചാൽ നിങ്ങൾക്കും ഇതിലൂടെ പണം സമ്പാദിക്കാൻ സാധിക്കുന്നതാണ്.
ഇതിന് പുറമെ ഗൂഗിൾ നടത്തുന്ന പല പഠനങ്ങളുടെ ഭാഗമായും സർവ്വേകളുടെ ഭാഗമായും ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാൻ സാധിക്കും ഇവയിക്ക് പുറമെ മറ്റ് പല രീതികളിലും യൂട്യൂബിൽ നിന്ന് നിങ്ങൾക്ക് പണം സമ്പാദിക്കാം. പരസ്യ റവന്യൂ, ഷോപ്പിംഗ്, യൂട്യൂബ് പ്രീമിയം റവന്യൂ, ചാനൽ മെമ്പർഷിപ്പ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കർ, സൂപ്പർ താങ്ക്സ് എന്നിവയെല്ലാം ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് പണം സമ്പാദിക്കാനുള്ള വിവിധ പദ്ധതികളാണ്.