വീഡിയോ കോളിംഗിൽ പുതിയ മാറ്റവുമായി വാട്ട്‌സ് ആപ്പ്, ഇനി ഗ്രൂപ്പ് കോളിൽ കൂടുതൽ പേർ!  

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരസ്പരം കാണാൻ വീഡിയോ കോൾ സേവനങ്ങളെ ആശ്രയിക്കുകയാണ് ജനം. അന്യദേശത്തുള്ള കുടുംബാംഗങ്ങളെ കാണുന്നതും, ഔദ്യോഗിക മീറ്റിംഗുകൾ നടത്തുന്നതുമെല്ലാം ഇപ്പോൾ വീഡിയോ കോളിലൂടെയാണ്. എന്നാൽ ഒരു സമയത്ത് നാല് പേർക്ക് മാത്രമേ വീഡിയോ കോളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു എന്നത് വാട്ട്‌സ് ആപ്പിന്റെ ഒരു അപര്യാപ്തതയായിരുന്നു.

ഈ ലോക്ക്ഡൗൺ സമയത്ത് പുതിയ ബിസിനെസ്സ് സാധ്യത മുതലെടുത്തു zoom പോലുള്ള സ്റ്റാർട്ട്‌അപ്പുകൾ പോലും മികച്ച നേട്ടങ്ങൾ കൊയ്ത്തു. ഇതിനെ ഒരു പരിധി വരെ നേരിടാനും, സ്വന്തം ഉപയോക്താക്കൾക്ക് കൂടുതൽ സഹായകരമാവാനും ഇത് ഉപകരിച്ചേക്കുമെന്ന സാഹചര്യത്തിലാണ് വാട്സ്ആപ്പ് പുതിയ നീക്കം നടത്തിയത്. ഇപ്പോൾ ഈ പ്രശ്‌നം പരിഹരിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്.

ഇനി മുതൽ എട്ട് പേരെ വരെ ഒരേ സമയം ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കാളികളാക്കാം. നിലവിൽ ബീറ്റ വേർഷനിൽ മാത്രമാണ് അപ്‌ഡേറ്റ് വന്നിട്ടുള്ളു. അധികം വൈകാതെ അപ്‌ഡേറ്റ് ബാക്കിയുള്ള ഉപഭോക്തക്കൾക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പ് കോൾ വിളിക്കുമ്പോൾ എല്ലാവരുടേയും ആപ്പ് അപ്‌ഡേറ്റായി പുതിയ വേർഷനിലാണെങ്കിൽ മാത്രമേ നാലിൽ കൂടുതൽ പേരെ വീഡിയോ കോൾ വിളിക്കാൻ സാധക്കുകയുള്ളു. ഏതെങ്കിലും ഒരാളുടെ ആപ്പ് പുതിയ വേർഷനല്ലെങ്കിൽ അയാളെ നാല് പേരിൽ അധികമുള്ള വീഡിയോ കോളിൽ കണക്ട് ചെയ്യാൻ സാധിക്കില്ല.

കൂടുതൽ പേരെ വീഡിയോ കോളിൽ ഉൾപ്പെടുത്താൻ വാട്ട്‌സ് ആപ്പ് വിട്ട്, സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകളിലേക്ക് ഉപഭോക്താക്കൾ വ്യാപകമായി പലായനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വാട്ട്‌സ് ആപ്പ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team