വീണ്ടും ഞെട്ടിക്കാൻ റീലയൻസ് ജിയോ: നൂറു പേരെ ഒന്നിച്ചു കാണാൻ “ജിയോ മീറ്റ്”
നിലവിലെ ലോക്ക് ഡൗൺ സാഹചര്യവും അതിൽ നിന്നും സൂമും അതുപോലെയുള്ള കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചു വീഡിയോ കോൺഫറൻസ് വരെ നടത്താൻ കഴിയുന്ന ആപ്പുകളും നേട്ടം കൊയ്യുകയും മറ്റു പല വമ്പന്മാരും വീഴുകയും ചെയ്ത സാഹചര്യത്തിലാണ് reliance ഈ സാഹചര്യം ശരിയാം വിധം വിനിയോഗിക്കാനും സൂമിനെപ്പോലും അടിക്കാനും ഇന്ത്യൻ വിപണിയിൽ നിന്നും ഒരു പുതിയ അവതാരത്തെ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നത്. “ജിയോ മീറ്റ്” എന്ന് പേരിട്ടിരിക്കുന്ന പുതിയ സെർവ്വീസിന്റെ പേരിൽ നിന്ന് തന്നെ work at home ൽ നിന്നും മാതൃക ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ എല്ലാമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതും, ഈ സാഹചര്യം മാറിയാലും ഇമിയങ്ങോട്ടു കൂടുതൽ കാട്ടുതോടെ തുടരാനും സാധ്യതയുള്ള വീഡിയോ കോൺഫെറെൻസിലേക്കു നോട്ടമിട്ടാണെന്നു വ്യക്തം.
ഇപ്പോൾ നിലവിൽ 4 പേരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് വീഡിയോ കോളുകൾ സൗകര്യം ഉണ്ടായിരുന്ന വാട്സ്ആപ്പ് പോലും നിലവിലെ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ ഇംത്വങ്കിലുമൊരു മാറ്റാമെന്ന നിലക്കു 8 പേരെ ഉൾക്കൊള്ളിച്ചു വീഡിയോ കാൾ ചെയ്യാമെന്ന് കാൾ ഫീച്ചർ അപ്ഡേറ്റ് ചെയ്തു..
സൂം വീഡിയോ പ്ലാറ്റ്‌ഫോമുമായി മത്സരിക്കാന്‍ ഫെയ്‌സ്ബുക്കും ഗൂഗ്‌ളും തന്ത്രപരമായ നീക്കങ്ങളുമായി രംഗത്തുള്ളപ്പോൾ തന്നെയാണ് റിലയന്‍സ് ജിയോയും ഒപ്പം കൂടുന്നത്. തങ്ങളുടെ സ്വന്തം വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം തന്നെയായ ജിയോമീറ്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ജിയോ ഇപ്പോള്‍. വാണിജ്യാടിസ്ഥാനത്തില്‍ ജിയോമീറ്റ് ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകളിൽ വരുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗത്തിലുള്ള ഈ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോം എല്ലാ ഉപയോക്താക്കള്‍ക്കും ഉപയോഗപ്പെടുന്ന രീതിയിലാകും പുറത്തിറക്കുക.
ലോക്ഡൗണ്‍ മൂലം ലക്ഷക്കണക്കിനു വരുന്ന തങ്ങളുടെ ഉപയോക്താക്കള്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടുള്ള നീക്കമാണ് റിലയന്‍സ് നടത്തിയിട്ടുള്ളതെങ്കിലും ജിയോമീറ്റ് എപ്പോള്‍ ആരംഭിക്കുമെന്ന് കൃത്യമായൊരു തീയതി റിലയന്‍സ് ജിയോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കോ ഉള്ളില്‍ തന്നെ അത് പ്രതീക്ഷിക്കാം. നിലവിലുള്ള മറ്റ് ജനപ്രിയ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളായ സൂം, സ്‌കൈപ്പ് , ഗൂഗിൾ ഹാങ്ഔട് , ഗൂഗിള്‍ ഡ്യുവോ, WebEx, Join.me എന്നിവയെ നേരിടാനാണ് ജിയോ ലക്ഷ്യമിടുന്നത്.
ജിയോ മീറ്റ് വീഡിയോ കോളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും, ഓരോ വീഡിയോ കോളിലും പങ്കെടുക്കുന്നവരുടെ എണ്ണം എത്രയായിരിക്കും പോലുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം.
കഴിഞ്ഞയാഴ്ചയാണ് ഫെയ്സ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം ജിയോയില്‍ നടത്തിയത്. ഇതുവഴി കമ്പനിയുടെ 9.99 ശതമാനം ഓഹരി ഫെയ്സ്ബുക്ക് സ്വന്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ജിയോ മാര്‍ട്ടിന് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ ഡാറ്റ സെക്യൂരിറ്റിയുടെ കാര്യത്തിൽ ഫേസ്ബുക്കും ജിയോയും എങ്ങിനെ ഇന്ത്യൻ ജനങ്ങളെ വിശ്വാസത്തിൽ എടുപ്പിക്കും എന്ന ചർച്ച കാര്യമായി നടക്കുകയും ഒപ്പം മീറ്റ് ന്റെ പോലും മോഡൽ ആയ സൂമിന് പോലും ഡാറ്റ സെക്യൂരിറ്റിയിൽ വീഴ്ച സംഭവിച്ചത് ലോകം മുഴുവൻ ചർച്ചയാവുകയും ഹെയ്ത സാഹചര്യം നില നിൽക്കുന്നുമുണ്ട്. ഇവ രണ്ടും ഇപ്പോൾ ജിയോ യുടെ പുതിയ സംരംഭത്തിന്റെ ആരംഭത്തിൽ തന്നെ ആഴത്തിൽ കീറിമുറിച്ചുള്ള പരിശോധനകൾക്കു വിധേയമായേക്കാം
38 കോടിയിലേറെ ഉപയോക്താക്കള്‍ നിലവില്‍ ജിയോയ്ക്കുണ്ട്. രാജ്യത്താകമാനം അതിവേഗ ഇന്റര്‍നെറ്റും ഡാറ്റ കണക്ടിവിറ്റിയും ജിയോ ലഭ്യമാക്കുന്നുണ്ട്. 2019-20 വര്‍ഷത്തിലെ നാലാംപാദത്തില്‍ മാത്രം 2.4 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തിക്കാനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ കൂടുതല്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നുമുണ്ട്.