വീണ്ടും മൊബൈല്‍ ഫോണ്‍ വിപണിയിലേക്കു ചുവടുവയ്‌ക്കാനുറച്ച് മൈക്രോമാക്‌സ്!
.ഒരിടവേളയ്‌ക്കു ശേഷം വീണ്ടും മൊബൈല്‍ ഫോണ്‍ വിപണിയിലേക്കു ചുവടുവയ്‌ക്കാനുറച്ച് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ്. വിപണികളില്‍ അലയടിക്കുന്ന ചൈനീസ് വിരുദ്ധ വികാരമാണ് കമ്പനിയെ ആകര്‍ഷിച്ചത്. ‘ഇന്‍’ ബ്രാന്‍ഡിലെ ആദ്യ ഫോണ്‍ കമ്പനി നവംബര്‍ മൂന്നിന് വിപണിയില്‍ അവതരിപ്പിക്കും. തിരിച്ചുവരവില്‍ 7,000 മുതല്‍ 25,000 രൂപ വരെയുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് പുതിയ സ്‌മാര്‍ട്‌ഫോണുകളാണ് ഇന്‍ ബ്രാന്‍ഡില്‍ പുറത്തിറക്കുകയെന്ന് മേധാവി രാഹുല്‍ ശര്‍മ വ്യക്‌തമാക്കി. ‘ഇന്‍ വണ്‍’, ‘ഇന്‍ വണ്‍ എ’ എന്നിവയാകും ഇത്. ഒന്ന് മീഡിയടെക് ഹീലിയോ ജി35 പ്രൊസസറും മറ്റൊന്ന് മീഡിയടെക് ഹീലിയോ ജി 85 പ്രൊസസറും കരുത്ത് പകരുന്നതായിരിക്കും.6.5 ഇഞ്ച് എച്ച്.ഡി പ്ലസ് ആകും ഡിസ്‌പ്ലേ. സ്‌റ്റോക്ക് ആന്‍ഡ്രോയിഡാകും ഫോണുകളിലുണ്ടാകുകയെന്നും റിപ്പോര്‍ട്ടുണ്ട്.