വീണ്ടും ഷവോമി തരംഗം :സ്‌നാപ്ഡ്രാഗൺ 888 പ്രോസസ്സറിൽ ഇതാ റെഡ്മി k40 എത്തുന്നു
ഷവോമിയുടെ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായിരുന്നു ഷവോമിയുടെ റെഡ്മി കെ 20 സീരിയസ്സുകള്‍ .എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ REDMI K40 സീരിയസ്സുകള്‍ വിപണിയില്‍ പുറത്തിറങ്ങുന്നു .ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകള്‍ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് റെഡ്‌മിയുടെ പുതിയ കെ 40 സീരിയസ്സുകള്‍ വിപണിയില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .
റെഡ്‌മിയുടെ കെ 20 സീരിയസുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പോപ്പ് അപ്പ് ക്യാമറകളായിരുന്നു .അതുകൊണ്ടു തന്നെ റെഡ്‌മിയുടെ കെ 40 സീരിയസ്സുകളും പോപ്പ് അപ്പ് സെല്‍ഫിയില്‍ തന്നെയായിരിക്കും വിപണിയില്‍ പുറത്തിറങ്ങിന്നത് .അതുപോലെ തന്നെ ഇപ്പോള്‍ റെഡ്‌മിയുടെ കെ 40 സീരിയസുകളുടെ വില ലീക്ക് ആയിരിക്കുകയാണ് .റിപ്പോര്‍ട്ടുകള്‍ പ്രകാരം റെഡ്‌മിയുടെ കെ 40 സീരിയസ്സുകളുടെ വില ആരംഭിക്കുന്നത് CNY 2,999 മുതലാണ് .അതായത് ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഏകദേശം 35000 രൂപയ്ക്ക് അടുത്തുവരും .
ഷവോമിയുടെ റെഡ്മി K 20 പ്രൊ
6.39 ഇഞ്ചിന്റെ ഫുള്‍ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറുകളാണ് ഈ മോഡലുകള്‍ക്കുള്ളത് .രണ്ടു വേരിയന്റുകള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരുന്നു . 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ സ്റ്റോറേജുകളില്‍ ഇത് ലഭ്യമാകുന്നതാണു് .
Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കും നല്‍കിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെല്‍ഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകള്‍ക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാര്‍ജര്‍ ആണ് ഇതിനുള്ളത് .