വെസ്പ റേസിംഗ് സിക്സ്റ്റീസ് ലിമിറ്റഡ് എഡിഷൻ ആരംഭിച്ചു; വില 1.19 ലക്ഷം മുതൽ.
അടുത്തിടെ ലോഞ്ച് ചെയ്ത വെസ്പ SXL 125, SXL 150 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് റേസിംഗ് സിക്സ്റ്റീസ് സ്പെഷ്യൽ എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്.
ഇറ്റാലിയൻ ലൈഫ്സ്റ്റൈൽ സ്കൂട്ടർ നിർമ്മാതാക്കളായ വെസ്പ നൊസ്റ്റാൾജിക് ടച്ചുള്ള റേസിംഗ് സിക്സ്റ്റീസ് ലിമിറ്റഡ് എഡിഷൻ സ്കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎസ്6 മലിനീകരണ നിയമങ്ങൾക്കനുസരിച്ച് പരിഷ്കരിച്ച് വെസ്പ അടുത്തിടെ ലോഞ്ച് ചെയ്ത SXL 125, SXL 150 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ്
റേസിംഗ് സിക്സ്റ്റീസ് സ്പെഷ്യൽ എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്.
വെസ്പ റേസിംഗ് സിക്സ്റ്റീസ് SXL 125 മോഡലിന് 1.19 ലക്ഷവും, റേസിംഗ് സിക്സ്റ്റീസ് SXL 150 മോഡലിന് 1.32 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില. സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 6000 രൂപ വരെ കൂടുതലാണ് റേസിംഗ് സിക്സ്റ്റീസ് മോഡലുകൾക്ക്. പുതിയ റേസിംഗ് സിക്സ്റ്റീസ് പതിപ്പിനായുള്ള ബുക്കിംഗ് ഡീലർഷിപ്പുകൾ വഴിയും കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ആരംഭിച്ചു കഴിഞ്ഞു. 1000 രൂപയാണ് ടോക്കൺ തുക. സ്‌കൂട്ടർ ഓൺലൈനായി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 2000 രൂപ വിലവരുന്ന ആനുകൂല്യങ്ങൾ ലഭിക്കും എന്നും വെസ്പ വ്യക്തമാക്കിയിട്ടുണ്ട്.
വെസ്പ റേസിംഗ് സിക്സ്റ്റീസ്
വെള്ള ബോഡി നിറത്തിൽ ചുവപ്പ് നിറത്തിലുള്ള ഡീറ്റൈലിങ്ങുകളാണ് വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ ആകർഷണം. മുന്നിലെ എപ്രണിലും സൈഡ് ബോഡി പാനലിലും റേസിംഗ് സ്‌ട്രൈപ് പോലെ ഈ ചുവപ്പ് നിറത്തിലുള്ള ഗാർണിഷ് കാണാം. ഗോൾഡൻ നിറത്തിലുള്ള അലോയ് വീൽ വെസ്പ റേസിംഗ് സിക്‌സ്റ്റീസിന്റെ ക്ലാസിക് ലുക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകം ആണ്. കറുപ്പ് സീറ്റുകളിൽ വെള്ള നിറത്തിലുള്ള പൈപ്പിംഗ്, കറുപ്പിൽ പൊതിഞ്ഞ ഹെഡ്‍ലൈറ്റ് ഹൗസിങ്, റിയർ വ്യൂ മിറർ, എക്‌സ്ഹോസ്റ്റ് ഷീൽഡ് എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. SXL മോഡലുകളിൽ പ്രധാന ഫീച്ചറുകളായ ഡേടൈം റണ്ണിങ് ലാമ്പുകൾ ചേർന്ന എൽഇഡി ഹെഡ് ലാമ്പുകൾ, ഡിജിറ്റൽ റീഡ്ഔട്ടുള്ള അനലോഗ് ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിങ്, ബൂട്ട് ലൈറ്റ്, ക്രമീകരിക്കാവുന്ന പിൻ സസ്പെൻഷൻ എന്നിവ റേസിംഗ് സിക്സ്റ്റീസ് പതിപ്പിനുമുണ്ട്.