വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി:ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികകല്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി.  

ദില്ലി: ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിച്ച വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ (വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്ന തിനാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്.വാഹന സ്‌ക്രാപ്പിംഗ് പശ്ചാത്തല സൗകര്യം സ്ഥാപിക്കുന്നതിനായി ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടി സാദ്ധ്യതകളുടെ പുതിയ ശ്രേണികള്‍ തുറക്കുന്നതാണ്. അയോഗ്യമായതും മലീനമാക്കുന്നതുമായ വാഹനങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് സഹായിക്കും.”പാരിസ്ഥിതികഉത്തരവാദിത്തമുണ്ടായിരിക്കെ തന്നെ , എല്ലാ ഓഹരിയുടമകള്‍ക്കും മൂല്യവത്തായ ഒരു സര്‍ക്കുലര്‍ സമ്ബദ്‌വ്യവസ്ഥ (വ്യാപാരം സമൂഹം പരിസ്ഥിതി എന്നിവയ്ക്ക് ഒരുപോലെ ഗുണകരമാകുന്ന സമ്ബദ്‌വ്യവസ്ഥ) സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം”- എന്നും പരിപാടിക്ക് മുമ്ബ് നടത്തിയ ട്വീറ്റുകളുടെ ഒരു പരമ്ബരയില്‍ പ്രധാനമന്ത്രി പറഞ്ഞു.സ്‌ക്രാപ്പിംഗ് നയം ഈ പുതിയ സ്‌ക്രാപ്പിംഗ് നയം സര്‍ക്കുലര്‍ സമ്ബദ്‌വ്യവസ്ഥയുടെയും പാഴ്‌വസ്തുക്ക ളില്‍ നിന്ന് സമ്ബത്ത് എന്ന സംഘടിത പ്രവര്‍ത്തനത്തിന്റേയും ഒരു സുപ്രധാന കണ്ണിയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നഗരങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിവേഗ വികസനത്തിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ഈ ഈ നയത്തില്‍ പ്രതിഫലിക്കുന്നത്. പുനരുപയോഗം, പുനര്‍ചാക്രീകരണം, വീണ്ടെടുക്കല്‍ എന്നീ തത്വം പിന്തുടരുന്ന ഈ നയം ഓട്ടോ മേഖലയിലും ലോഹ (മെറ്റല്‍) മേഖലയിലും രാജ്യത്തിന്റെ സ്വാശ്രയത്വത്തെ പ്രോത്സാഹിപ്പിക്കും. ഈ നയം പതിനായിരം കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരികയും ആയിരക്കണ ക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.പ്രധാനമന്ത്രി ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുകയാണ്, അടുത്ത 25 വര്‍ഷം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വ്യാപാരത്തിന്റെ പ്രവര്‍ത്തന രീതിയിലും ദൈനംദിന ജീവിതത്തിലും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാറ്റത്തിനിടയില്‍, നമ്മുടെ പരിസ്ഥിതിയെയും ഭൂമിയെയും വിഭവങ്ങളെയും അസംസ്‌കൃത വസ്തുക്കളെയും സംരക്ഷിക്കേണ്ടതിനും തുല്യപ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ നമുക്ക് നൂതനാശയത്തിലും സാങ്കേതികവിദ്യയിലും പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാല്‍ ഭൂമി മാതാവില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സമ്ബത്ത് നമ്മുടെ കൈയിലല്ലെന്നും അദ്ദേഹം പറഞ്ഞു.നേട്ടം ഈ നയത്തിലൂടെ എല്ലാതരത്തിലും പൊതുജനങ്ങള്‍ക്ക് വളരെയധികം ഗുണമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പഴയ വാഹനം പൊളിക്കുമ്ബോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും അതാണ് ഒന്നാമത്തെ നേട്ടം. ഈ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഒരാള്‍ക്ക് ഒരു പുതിയ വാഹനം വാങ്ങുമ്ബോള്‍ രജിസ്‌ട്രേഷനായി പണമൊന്നും നല്‍കേണ്ടതുമില്ല. ഇതോടൊപ്പം, റോഡ് നികുതിയിലും അദ്ദേഹത്തിന് ചില ഇളവുകളും നല്‍കും. പഴയ വാഹനങ്ങളുടെ പരിപാലന ചെലവ്, അറ്റകുറ്റ പ്പണികള്‍, ഇന്ധനക്ഷമത എന്നിവയും ഇതിലൂടെ സംരക്ഷിക്കപ്പെടും എന്നതാണ് രണ്ടാമത്തെ നേട്ടം. മൂന്നാമത്തെ പ്രയോജനം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടി രിക്കുന്നതാണ്. പഴയ വാഹനങ്ങളും പഴയ സാങ്കേതികവിദ്യയും കാരണമുള്ള വലിയ അപകടസാദ്ധ്യതയുള്ള റോഡപകടങ്ങളില്‍ നിന്ന് കുറച്ച്‌ ആശ്വാസം ലഭിക്കും. നാലാമതായി, അത് നമ്മുടെ ആരോഗ്യത്തില്‍ മലിനീകരണത്തിന്റെ ദോഷകരമായ പ്രഭാവം കുറയ്ക്കും.പുതിയ നയംപുതിയ നയപ്രകാരം വാഹനങ്ങളെ അതിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പൊളിക്കില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അംഗീകൃത, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകള്‍ വഴി വാഹനങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കും. യോഗ്യമല്ലാത്ത വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിക്കും. രാജ്യത്തിലുടനീളമുള്ള രജിസ്റ്റര്‍ ചെയ്ത വാഹന സ്‌ക്രാപ്പിംഗ് സൗകര്യങ്ങള്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും സുതാര്യവുമാണെന്ന് ഇത് ഉറപ്പാക്കും. ഈ പുതിയ നയം സ്‌ക്രാപ്പുമായി ബന്ധപ്പെട്ട മേഖലയ്ക്ക് പുതിയ ഊര്‍ജ്ജവും സുരക്ഷിതത്വവും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും സുരക്ഷിതമായ അന്തരീക്ഷം ലഭിക്കും കൂടാതെ മറ്റ് സംഘടിത മേഖലകളിലെ ജീവനക്കാരെ പോലെയുള്ള ആനുകൂല്യങ്ങളും കിട്ടും.അംഗീകൃത സ്‌ക്രാപ്പിംഗ് അംഗീകൃത സ്‌ക്രാപ്പിംഗ് സെന്ററുകളുടെ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയും. നമ്മുടെ സ്‌ക്രാപ്പിംഗ് ഉല്‍പ്പാദനക്ഷമമല്ലാത്തതുകൊണ്ട് കഴിഞ്ഞ വര്‍ഷം 23,000 കോടി രൂപയുടെ സ്‌ക്രാപ്പ് സ്റ്റീല്‍ ഇറക്കുമതി ചെയ്യേണ്ടിവരികയും നമുക്ക് ഊര്‍ജ്ജവും അപൂര്‍വ്വമായ ഭൗമ ലോഹങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പ്രക്രിയ വേഗത്തിലാക്കാന്‍ ഇന്ത്യന്‍ വ്യവസായത്തെ സുസ്ഥിരവും ഉല്‍പാദനക്ഷമവുമാക്കുന്നതിന് തുടര്‍ച്ചയായ നടപടികള്‍ സ്വീകരി ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഓട്ടോ നിര്‍മ്മാണ മൂല്യശൃംഖലയുമായി ബന്ധപ്പെട്ട് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഹൈഡ്രജന്‍ ഇന്ധനം എഥനോള്‍, ഹൈഡ്രജന്‍ ഇന്ധനം അല്ലെങ്കില്‍ ഇലക്‌ട്രിക്‌ ചലനാത്മകത (മൊബിലിറ്റി) എന്നിവയായിക്കോട്ടെ, ഗവണ്‍മെന്റിന്റെ ഈ മുന്‍ഗണനകളില്‍ വ്യവസായ ത്തിന്റെ സജീവ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണ വികസനം (ആര്‍ ആന്റ് ഡി) മുതല്‍ പശ്ചാത്തലസൗകര്യം വരെ, വ്യവസായം അതിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അടുത്ത 25 വര്‍ഷത്തേക്ക് ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഇതിന് നിങ്ങള്‍ക്ക് എന്ത് സഹായം ആവശ്യമുണ്ടെങ്കിലും അത് നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team