വൈദ്യുത വാഹനങ്ങള്‍ക്കായി പ്രത്യേക പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഹ്യുണ്ടായ്!
ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ് വൈദ്യുത വാഹനങ്ങള്‍ക്കായി പ്രത്യേക പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഈ പുതിയ പ്ലാറ്റ്ഫോമിന്റെ ആപ്ലിക്കേഷന്‍ ലഭിക്കുന്ന ആദ്യ മോഡല്‍ വരാനിരിക്കുന്ന ഹ്യുണ്ടായ് അയോണിക് 5 ഇലക്‌ട്രിക് ക്രോസ്‌ഓവര്‍ ആയിരിക്കും. അടുത്ത വര്‍ഷം ഇത് അവതരിപ്പിച്ചേക്കും.
ഗ്രൂപ് അവതരിപ്പിക്കുന്ന ‘ഇ ജി എം പി’ എന്ന ഈ പുത്തന്‍ വൈദ്യുതവാഹന പ്ലാറ്റ്‌ഫോമായിരിക്കും ബാറ്ററി ഇലക്‌ട്രിക് വാഹനങ്ങള്‍ (ബി ഇ വി)ക്കെല്ലാം അടിത്തറയാകുക. ഈ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിക്കുന്ന പ്രീമിയം മോഡലുകള്‍ക്ക് സ്‌പോര്‍ട്‌സ് കാറുകളുടെ കരുത്തും പ്രകടനക്ഷമതയും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്.’ഇ ജി എം പി’ പ്ലാറ്റ്‌ഫോമിലെത്തുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം.ഈ പ്ലാറ്റ്‌ഫോമില്‍ മൊത്തം 23 വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. ഇതില്‍ 11 എണ്ണം പൂര്‍ണമായും ബി ഇ വി വിഭാഗത്തിലുള്ളവയാകും.
റിപ്പോര്‍ട്ട് പ്രകാരം ‘ഐകോണിക് ഫൈവും’ കിയ മോട്ടോര്‍ കോര്‍പ്പറേഷന്‍ വികസിപ്പിക്കുന്ന പുതിയ മോഡലും ഈ പ്ലാറ്റ്‌ഫോമില്‍ എത്തിയേക്കും. 2025 ആകുന്നതോടെ വൈദ്യുത വാഹന വില്‍പ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നു.ഹ്യുണ്ടായ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കോന ഇവി വില്‍ക്കുന്നുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള മോഡലാണ് ഇത്. കമ്ബനി അടുത്തിടെ ഈ വാഹനത്തിനായി ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഇത് ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.