വൊഡാഫോണ്‍ ഐഡിയ വൈഫൈ കോളിംഗ് സേവനം ആരംഭിക്കുന്നു!
പ്രമുഖ ടെലികോം കമ്ബനിയായ വീ (വൊഡാഫോണ്‍ ഐഡിയ) വൈഫൈ കോളിംഗ് സേവനം ആരംഭിക്കുന്നു. വീ വൈഫൈ കോളിംഗ് സേവനം ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാവുക. വൈഫൈ കോളിംഗിനൊപ്പം ചില സര്‍ക്കിളുകള്‍ക്ക് 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനും വിഐ പുറത്തിറക്കിയിട്ടുണ്ട്.
വീ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈഫൈ കോളിംഗ് സേവനത്തിന്റെ ടെസ്റ്റിംഗ് നടത്തുകയായിരുന്നു. ട്വിറ്ററിലെ ഉപയോക്തൃ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയാണ് വൈ-ഫൈ കോളിംഗ് ആരംഭിച്ചതായി വീ സ്ഥിരീകരിച്ചതെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടക്കത്തില്‍ ഈ സേവനം മഹാരാഷ്ട്രയും ഗോവയും ചേര്‍ന്ന സര്‍ക്കിളിലും കൊല്‍ക്കത്ത സര്‍ക്കിളിലുമാണ് ലഭ്യമാവുക.ഈ മാസം 14 മുതല്‍ വീയുടെ വൈ-ഫൈ കോളിംഗ് സേവനം ആരംഭിച്ചെന്ന് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ സേവനത്തിലൂടെ നെറ്റ്‌വര്‍ക്ക് സിഗ്‌നലുകള്‍ അത്ര ശക്തമല്ലാത്ത ഇടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് വൈഫൈ കോളിംഗിലേക്ക് മാറാന്‍ കഴിയും. വൈഫൈ വഴി വോയ്സ് കോളിംഗിനായി സ്മാര്‍ട്ട്‌ഫോണില്‍ ഒരു സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യേണ്ടി വരുമെന്നാണ് സൂചന. ഈ സേവനത്തോടൊപ്പം വീ 59 രൂപയുടെയും 65 രൂപയുടെയും പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ പുറത്തിറക്കി. പുതിയ പ്ലാനുകള്‍ ഇപ്പോള്‍ ഗുജറാത്തിലും മഹാരാഷ്ട്ര, ഗോവ സര്‍ക്കിളുകള്‍ക്കുമായുള്ള മൈവി.ഇന്‍ സൈറ്റിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.