വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് 59,65 രൂപയുടെ പുതിയ ഓഫറുകൾ!
വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ഇതാ പുതിയ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നു .59 രൂപയുടെ റീച്ചാര്‍ജുകളില്‍ കൂടാതെ 65 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്ന രണ്ടു ചോട്ടാ പ്ലാനുകളാണ് ഇപ്പോള്‍ വൊഡാഫോണ്‍ ഐഡിയ പുറത്തിറക്കിയിരിക്കുന്നത് .എന്നാല്‍ ഈ പ്ലാനുകള്‍ നിലവില്‍ മഹാരാഷ്ട്ര ,കൊല്‍ക്കട്ട കൂടാതെ ഗോവ എന്നി സര്‍ക്കിളുകളില്‍ മാത്രമാണ് ലഭിക്കുന്നത് .കൂടാതെ ഉടന്‍ തന്നെ ഈ പ്ലാനുകള്‍ മറ്റു സര്‍ക്കിളുകളിലും ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ .59 രൂപയുടെ പ്ലാനുകള്‍ നോക്കാം ;59 രൂപയുടെ പ്ലാനുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ലോക്കല്‍ കോളുകള്‍ ,നാഷണല്‍ കോളുകള്‍ കൂടാതെ റോമിംഗ് സര്‍വീസുകള്‍ എന്നിവയാണ് .30 മിനുട്ടാണ് ഈ സര്‍വീസുകള്‍ ഈ പ്ലാനുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .അതുപോലെ തന്നെ 59 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 65 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .65 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 100 എം ബിയുടെ ഹൈ സ്പീഡ് ഡാറ്റയാണ് .ഡാറ്റയ്ക്ക് ഒപ്പം തന്നെ 52 രൂപയുടെ ടോക്ക് ടൈമും വൊഡാഫോണ്‍ ഐഡിയ (വി ഐ ) ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 65 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .