വോളണ്ടറി റിട്ടയര്‍മെന്റ് ജീവനക്കാര്‍ക്ക് നല്‍കാന്‍ പണം ഇല്ല! – വാണിജ്യ മന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് സഹായം തേടി
.ന്യൂഡല്‍ഹി: വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് വാണിജ്യ മന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് സഹായം തേടി. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എംഎംടിസി) നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് പണം നല്‍കുന്നതിന് വേണ്ടിയാണ് വാണിജ്യ മന്ത്രാലയം ഇപ്പോള്‍ സഹായം ചോദിച്ച് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രാലയത്തിന് കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നെന്നാണ് റിപ്പോര്‍ട്ട്.ഈ സാഹചര്യത്തില്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്ബത്തിക ശേഷി കമ്ബനിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യം ധനകാര്യമന്ത്രാലയം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എംഎംടിസിയുടെ ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള വിആര്‍എസ് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു.