വ്യാപാരികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തി അതിവേഗം കുത്തിവെപ്പ് നൽകണം: ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ
കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള മാനദണ്ഡമായി കോവിഡ് കുത്തിവെപ്പ് നിർബന്ധമാക്കുന്ന തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണെന്നും, അത് പുനഃപരിശോധിക്കണമെന്നും കോഴിക്കോട് ചേർന്ന ബിസ് ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.പ്രസ്തുത തീരുമാനത്തിൽ ഭരണകൂടം മുന്നോട്ടുപോവുകയാണെങ്കിൽ കച്ചവടക്കാരെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് വാക്സിൻ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തെ മിക്ക രാജ്യങ്ങളും കടകൾ തുറക്കുന്ന സമയം ദീർഘിപ്പിച്ചു കൊണ്ട് തിരക്കു ഒഴിവാക്കുന്ന രീതി അവലംബിക്കുമ്പോൾ കേരളത്തിൽ മാത്രം ഇടയ്ക്കിടെ തുറക്കുകയും പൂട്ടുകയും ചെയ്യുന്ന രീതി അശാസ്ത്രീയമാണ്.കേരളത്തിലെ മുഴുവൻ കടകളും എല്ലാദിവസവും സമയം ദീർഘിപ്പിച്ചു കൊണ്ടും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തുറന്നു പ്രവർത്തിക്കുകയാണെങ്കിൽ ഈ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.ബിസ്ബേ ഇൻറർനാഷണൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് യോഗത്തിൽനൗഷാദ് വലിയപറമ്പ്, ഡോ. സുൽഫിക്കർ അലി,നിഷാ നീലേശ്ലരം, ബഷീർചാലിൽ,സക്കീർ കണ്ണൂർ, അഭിലാഷ് പി ജോൺ, അക്ബർ ഖത്തർ, ആഷിക് കാലിക്കറ്റ്, മുനീർ കൊയിലാണ്ടി, മേജസ് ജോസ് വയനാട്, ശഹീൻഹൈദർ പ്രസംഗിച്ചു