വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ!
വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വ്യാപാരസ്ഥാപനങ്ങൾക്കുള്ള ഇളവുകൾ
ആഭ്യന്തരമന്ത്രാലയം പുതുക്കി . നഗരപരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാൻ അനുമതി നൽകി. ഷോപ്പിംഗ് മാളുകൾക്കും, വൻകിട സ്ഥാപനങ്ങൾക്കും ഇളവ് ബാധകമല്ല.
50% ജീവനക്കാരെ മാത്രമേ സ്ഥാപനത്തിൽ ജോലിക്കായി വരുത്താൻ പാടുള്ളു.അതേസമയം, രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗൺ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രം പ്രാദേശിക ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എത്രനാൾ വരെയാണ് ലോക്ക്ഡൗൺ എന്ന സമയപരിധി നിശ്ചയിക്കുക ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമാണ്.
അന്തർജില്ലാ പൊതുഗതാഗതം മേയ് 3ന് തുടങ്ങില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രദേശിക ലോക്ക്ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.