വൺപ്ലസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 9 പ്രോ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്!  

വൺപ്ലസ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വൺപ്ലസ് 9 പ്രോ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ ഡിവൈസിൽ സ്വീഡിഷ് ഫോട്ടോഗ്രാഫി കമ്പനിയായ ഹാസ്സൽബ്ലാഡുമായി ചേർന്ന് തയ്യാറാക്കുന്ന ഒരു ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലീക്ക് ആയ ചിത്രങ്ങളിൽ നിന്നും ഹാസെൽബ്ലാഡ് ബ്രാൻഡിങ്ങുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ ഉള്ളത് എന്ന് വ്യക്തമാകുന്നു. ഈ ചിത്രങ്ങൾ വൺപ്ലസ് 9 പ്രോയുടേതാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കില്ല.


വൺപ്ലസ് 9

വൺപ്ലസ് 9 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയായിരിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.വൺപ്ലസ് 8 ടിയിൽ സമാനമായ ഫുൾ-എച്ച്ഡി + ഡിസ്പ്ലേയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് 9 സീരീസ് മാർച്ചിൽ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ കമ്പനിയുടെ ഔദ്യോഗിക സ്ഥീരികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ സീരിസിൽ വൺപ്ലസ് 9. വൺപ്ലസ് 9 പ്രോ എന്നിവ കൂടാതെ മറ്റെതെങ്കിലും ഡിവൈസ് ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.


ഡേവ് ലീ

ഡേവ് ലീ എന്ന യൂട്യൂബറാണ് വൺപ്ലസ് 9 പ്രോ എന്ന് അവകാശപ്പെടുന്ന ഡിവൈസിന്റെ ചില ചിത്രങ്ങൾ പുറത്ത് വിട്ടത്. ഈ ചിത്രത്തിൽ വൺപ്ലസ് ലോഗോയുള്ള ഒരു ഫോണിന്റെ ബാക്ക് പാനലും വൺപ്ലസ് 9 ൽ പ്രതീക്ഷിക്കുന്ന ക്യാമറയുമായി ചില സാമ്യതകളുള്ള ഒരു ക്യാമറ മൊഡ്യൂളും വ്യക്തമായി കാണുന്നുണ്ട്. ഈ ചിത്രമനുസരിച്ച് വൺപ്ലസ് 9 പ്രോയിൽ നാല് സെൻസറുകളാണ് ഉള്ളത്. ക്യാമറ മൊഡ്യൂളിൽ ഹാസ്സൽബ്ലാഡ് ബ്രാൻഡിങും നൽകിയിട്ടുണ്ട്.


ഹാസ്സൽബ്ലാഡ്

മീഡിയം ഫോർമാറ്റ് ക്യാമറകളും ഫോട്ടോഗ്രാഫി ഡിവൈസുകളും നിർമ്മിക്കുന്ന സ്വീഡിഷ് കമ്പനിയാണ് ഹാസ്സൽബ്ലാഡ്. കമ്പനിയുടെ ഡിവൈസുകളെല്ലാം വളരെ ചെലവേറിയതാണെന്ന് ഡേവ് ലീ പറയുന്നു. ഈ പാർട്ട്ണർഷിപ്പ് കാരണം വൺപ്ലസ് 9 പ്രോയുടെ വില വർദ്ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. രണ്ട് വലിയ സെൻസറുകളും രണ്ട് ചെറിയ സെൻസറുകളും ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ നൽകിയിട്ടുണ്ട്. ഇതിൽ ലേസർ ഓട്ടോഫോക്കസും ഒരു ഫ്ലാഷും ഉണ്ട്. 3.3x ഒപ്റ്റിക്കൽ സൂം, ടിൽറ്റ്-ഷിഫ്റ്റ് ഫോട്ടോഗ്രാഫി മോഡ് എന്നിവയും ഡിവൈസിന്റെ ക്യാമറ സെറ്റപ്പിൽ ഉണ്ട്.


കർവ്ഡ് ഡിസ്പ്ലേ

വീഡിയോയിലെ ചിത്രങ്ങളിൽ നിന്നും വൺപ്ലസ് 9 പ്രോയിൽ ഒരു കർവ്ഡ് ഡിസ്പ്ലേയായിരിക്കും ഉണ്ടാവുക എന്ന് വ്യക്തമാകുന്നു. ഗ്ലോ ഫിനിഷുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്. നോട്ടിഫിക്കേഷൻ സ്ലൈഡറിനും പവർ ബട്ടണിനും ചുറ്റുമുള്ള ഫോണിന്റെ എഡ്ജ് ബാൻഡിങും വളഞ്ഞതാണ്. ഇത് വൺപ്ലസ് ഫോണുകളിൽ ഇതുവരെ കാണാത്ത ഡിസൈനാണ്. 120Hz റിഫ്രഷ് റേറ്റുള്ള 1,440×3,120 പിക്‌സൽ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉണ്ടായിരിക്കുകയെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഡിവൈസിലെ പ്രോസസറിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നം ലഭ്യമല്ല.


ഡിസ്‌പ്ലേ

ചിത്രങ്ങളിലെ വൺപ്ലസ് 9 പ്രോ വേരിയന്റിൽ 11 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഉള്ള്. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് വൺപ്ലസ് 8ടിക്ക് സമാനമായ ഡിസ്‌പ്ലേയുമായിട്ടായിരിക്കും വൺപ്ലസ് 9 പുറത്തിറങ്ങുക. വൺപ്ലസ് 9 ഫോണിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഒരു ഫുൾ-എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഡിക്സോമാർക്ക് അനുസരിച്ച് വൺപ്ലസ് 8ടിയുടെ ഡിസ്പ്ലേ സാംസങ് നോട്ട് 20 അൾട്രയുടെ ഡിസ്പ്ലെയ്ക്ക് താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team