വൺപ്ലസ് നോർഡ് അടുത്ത വിൽപ്പനക്ക് ഒരുങ്ങി സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2 മണിക്ക്  

വൺപ്ലസിന്റെ പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് അടുത്തയാഴ്ച്ച വീണ്ടും വിൽപ്പനയ്ക്കെത്തും. സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2 മണിക്ക് ആമസോൺ വഴിയാണ് ഡിവൈസിന്റെ അടുത്ത ഫ്ലാഷ് സെയിൽ നടക്കുന്നത്. ലോകത്തിലെ ആദ്യത്തെ എആർ ലോഞ്ച് ഇവന്റിലൂടെയാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചത്. 6.44 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് ക്യാമറ സെറ്റപ്പ്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoC, 4,115 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

വൺപ്ലസ് നോർഡിന്റെ ഏറ്റവും വില കുറഞ്ഞ വേരിയന്റിൽ 6ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 24,999 രൂപയാണ് വില. ഈ ഡിവൈസ് ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. സ്മാർട്ട്ഫോണിന്റെ ഇപ്പോൾ ലഭ്യമായതിൽ ഏറ്റവും വില കുറഞ്ഞ വേരിയന്റിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഇതിന് 27,999 രൂപയാണ് വില. വൺപ്ലസ് നോർഡിന്റെ ഹൈഎൻഡ് വേരിയന്റിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഈ മോഡലിന് 29,999 രൂപയാണ് വില. ബ്ലൂ, ബ്ലാക്ക് നിറങ്ങളിലാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

വൺപ്ലസ് നോർഡ്: സവിശേഷതകൾ
വൺപ്ലസിന്റെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 അസ്പക്ട് റേഷിയോവും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5ൽ പ്രവർത്തിക്കുന്ന വൺപ്ലസ് നോർഡിന് കരുത്ത് നൽകുന്നത് ക്വാൽകോമിന്റെ 700 സീരീസ് പ്രോസസറുകളിൽ ഏറ്റവും കരുത്തനായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി 5ജി SoCയാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team