വൺ പ്ലസ് നോർഡ് സ്പെഷ്യൽ എഡിഷൻ വിപണിയിൽ!  

നോര്‍ഡ് സ്പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ച്‌ ചൈനീസ് പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. ഈ വര്‍ഷം ജൂലായിലാണ് വണ്‍പ്ലസ് തങ്ങളുടെ വിലക്കുറവുള്ള ഫോണ്‍ നോര്‍ഡ് വില്പനക്കെത്തിച്ചത്. ഇപ്പോളിതാ മൂന്ന് മാസങ്ങള്‍ക്ക് ശേഷം നോര്‍ഡിന് സ്പെഷ്യല്‍ എഡിഷനെത്തി.

സ്പെഷ്യല്‍ എഡിഷന്‍ എന്ന പേരില്‍ വില്പനക്കെത്തുന്നത് ഗ്രേ ആഷ് എന്ന പുതിയ നിറമാണ. വണ്‍പ്ലസ് ഇപ്പോള്‍ ബ്ലൂ മാര്‍ബിള്‍, ഗ്രേയ്‌ ഓനിക്സ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വില്പനയിലുള്ളത്. ഗ്രേ ആഷ് സ്പെഷ്യല്‍ എഡിഷന്‍ 12 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള ഉയര്‍ന്ന വേരിയന്റില്‍ മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. വിലയില്‍ മാറ്റമില്ലെന്നാണ് അറിയുന്നത്.29,999 രൂപയില്‍ തുടരും.

ഈ മാസം 17 മുതല്‍ വണ്‍പ്ലസ് നോര്‍ഡ് സ്പെഷ്യല്‍ എഡിഷന്‍ ആമസോണ്‍, വണ്‍പ്ലസ് വെബ്‌സൈറ്റുകളിലൂടെയും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും സ്വന്തമാക്കാം. എന്നാല്‍, ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് നോര്‍ഡ് സ്പെഷ്യല്‍ എഡിഷന്‍ വാങ്ങാം.

30W വാര്‍പ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,115mAh ബാറ്ററി ആണ് വണ്‍പ്ലസ് നോര്‍ഡിന്. വണ്‍പ്ലസ് നോര്‍ഡിന്റെ ആകര്‍ഷണം 90Hz റിഫ്രഷ് റേറ്റുള്ള 6.44-ഇഞ്ച് ഫുള്‍ എച്ഡി+ (1,080×2,400 പിക്സല്‍) ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ്. 20:9 ആണ് ആസ്പെക്‌ട് റേഷ്യോയുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട് ഈ ഡിസ്‌പ്ലേയ്ക്ക്. 5ജി , 4ജി എല്‍ടിഇ, ബ്ലൂടൂത്ത് v5.1, വൈ-ഫൈ 802.11ac, ജിപിഎസ്/ എ-ജിപിഎസ്/ NavIC, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team