വൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട് … 4,999 രൂപയ്ക്ക് വാഷിങ് മെഷീൻ, 6,666 രൂപയ്ക്ക് സ്മാർട് ടിവി4,999 രൂപയ്ക്ക് വാഷിങ് മെഷീൻ, 6,666 രൂപയ്ക്ക് സ്മാർട് ടിവി
രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും ഗാർഹിക ഉപകരണങ്ങൾക്കും വൻ ഓഫറാണ് നൽകുന്നത്. ഫ്ലിപ്കാർട്ടിൽ ജൂലൈ 15 മുതൽ 19 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് സേവിങ്സ് ഡേയിസ് സെയിൽ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉൽപന്നങ്ങൾക്കും വൻ ഇളവുകളാണ് നൽകുന്നത്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന 32 ഇഞ്ച്, 40 ഇഞ്ച്, 42 ഇഞ്ച് എഫ്എ സീരീസ് സ്മാർട് ടിവികൾ, 43 ഇഞ്ച്, 50 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളിലുള്ള ഗൂഗിൾ ടിവി വേരിയന്റുകൾ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. പുതിയ ടിവികൾക്കൊപ്പം തോംസൺ 9, 10, 11, 12 കിലോഗ്രാം സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളുടെ പുതിയ സീരീസും പുറത്തിറക്കിയിട്ടുണ്ട്. ഇവ മികച്ച വിലയിലും ലഭ്യമാണ്.
ഫ്ലിപ്കാർട്ട് സെയിലിൽ കേവലം 6,666 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 ഇഞ്ച് ആൽഫ എൽഇഡി സ്മാർട് ടിവി 13,999 ന് ഫ്ലിപ്കാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റു ടിവി മോഡലുകളുടെ വില 6,499 രൂപയിലും തുടങ്ങുന്നു. തോംസൺ 32PATH0011, 32 ഇഞ്ച് എച്ച്ഡി എൽഇഡി സ്മാർട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 8,499 രൂപയ്ക്കാണ്.
42 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അൾട്രാ എച്ച്ഡി 4കെ സ്മാർട് ടിവിക്ക് 78,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 44,999 രൂപയാണ്. 24 ഇഞ്ചിന്റെ എൽഇഡി ടിവി 6,499 രൂപയ്ക്കും വിൽക്കുന്നു.