ഷവോമി അവരുടെ പ്രീമിയം ഉല്‍പ്പന്നങ്ങളെല്ലാം ‘എംഐ’യില്‍ നിന്നും ‘ഷവോമി’ യിലേക്ക് റീബ്രാന്‍ഡ് ചെയ്യുന്നു
ഷവോമി അവരുടെ പ്രീമിയം ഉല്‍പ്പന്നങ്ങളെല്ലാം ‘എംഐ’യില്‍ നിന്നും ‘ഷവോമി’ യിലേക്ക് റീബ്രാന്‍ഡ് ചെയ്യുന്നു.ഇനി മുതല്‍ ബ്രാന്‍ഡിന് ‘ഷവോമി’, ‘റെഡ്മി’ എന്നിങ്ങനെ രണ്ട് ഉപ ബ്രാന്‍ഡുകളായിരിക്കും ഉണ്ടാവുക. സ്മാര്‍ട്ട്ഫോണുകള്‍ ലാപ്ടോപ്പുകള്‍ സ്മാര്‍ട്ട്ടിവികള്‍ ഉള്‍പ്പടെ എല്ലാം റീബ്രാന്‍ഡ് ചെയ്യപ്പെടും.
എന്നാല്‍ കോര്‍പറേറ്റ് ബ്രാന്‍ഡ് ലോഗോ ‘എംഐ” എന്നത് തന്നെ തുടരുമെന്ന് കമ്ബനി പറഞ്ഞു. മുന്നോട്ട് പോകുമ്ബോള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ ടിവികള്‍ ഫിറ്റ്നസ് ഉപകരണങ്ങള്‍ ഉള്‍പ്പടെ മുന്‍പ് എംഐ ഉല്‍പ്പന്നങ്ങളായിരുന്ന എല്ലാത്തിനും പുതിയ ഷവോമി ലോഗോ ആയിരിക്കും ഉപയോഗിക്കുക.
ഇപ്പോള്‍ ‘എംഐ’ ഫോണുകള്‍ അല്ലെങ്കില്‍ ‘ഷവോമി’ ഫോണുകള്‍ എന്ന് വിളിക്കുന്നത് ബ്രാന്‍ഡിന്റെ പ്രീമിയം വിഭാഗത്തില്‍ ഉള്‍പെടുന്നവയെയാണ്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ എംഐ 11 അള്‍ട്രാ, എംഐ 11എക്സ് സീരീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മുന്‍പ് “എംഐ” ബ്രാന്‍ഡ് ആയിരുന്നവ ഷവോമിയിലേക്ക് പുനര്‍നാമകരണം ചെയ്യപ്പെടുമ്ബോഴും, അത് നല്‍കിയിരുന്ന “ഉന്നത സാങ്കേതികവിദ്യയും എല്ലാ വിഭാഗങ്ങളിലും പ്രീമിയം അനുഭവം വാഗ്ദാനം ചെയ്തിരുന്നതും” തുടരുമെന്ന് ഷവോമി പ്രസ്‌താവനയില്‍ പറഞ്ഞു.
“ലോകമെമ്ബാടും ശക്തമായ സാന്നിധ്യമുള്ള മുന്‍നിര ടെക്നോളജി ബ്രാന്‍ഡ് ആയതിനാല്‍, ഞങ്ങളുടെ ലക്ഷ്യം ഒരു ഏകീകൃത സാന്നിധ്യമാണ്. ഈ പുതിയ ലോഗോ മാറ്റത്തിലൂടെ, ഞങ്ങളുടെ ബ്രാന്‍ഡും ഉല്‍പ്പന്നങ്ങളും തമ്മിലുള്ള ധാരണ വിടവ് നികത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. പുതിയ ഷവോമി ലോഗോ ഞങ്ങളുടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ക്കായി ഉപയോഗിക്കും.” ഷവോമി ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് ഹെഡ് ജസ്കരന്‍ സിംഗ് കപാനി പത്രക്കുറിപ്പില്‍ പറഞ്ഞു.
‘എംഐ’ ബ്രാന്‍ഡില്‍ ഫോണുകള്‍ തിരിച്ചു കൊണ്ടുവന്നതിനു ഒരുവര്‍ഷത്തിനു ശേഷമാണ് ഷവോമി അത് മാറ്റുന്നതിലേക്ക് കടക്കുന്നത്. ഷവോമി എംഐ ടിവികളും എംഐ ബാന്‍ഡുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമ്ബോഴും, 2017ല്‍ എംഐ മിക്സ് 2 ന് ശേഷം കമ്ബനി ഇന്ത്യന്‍ വിപണിയില്‍ ‘എംഐ’ ബ്രാന്‍ഡഡ് പ്രീമിയം ഫോണുകള്‍ അവതരിപ്പിച്ചിരുന്നില്ല. അതിനുമുമ്ബ്, 2016ല്‍ എംഐ 5 പുറത്തിറക്കിയിരുന്നു.
പിന്നീട് 2020ല്‍ മാത്രമാണ്, എംഐ 10 സീരീസുമായി ഷവോമി അതിന്റെ ‘പ്രീമിയം’ എംഐ ഫോണുകള്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചത്.അതിനു പിന്നാലെ എംഐ 11 അള്‍ട്രായും കൊണ്ടുവന്നു. ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം വിഭാഗത്തില്‍ ഷവോമി ആധിപത്യം പുലര്‍ത്തുന്നില്ലെങ്കിലും, അതിന്റെ എംഐ ബാന്‍ഡിനും എംഐ ടിവികള്‍ക്കും വിപണിയുടെ ഒരു പ്രധാന ഭാഗം പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.