ഷവോമി എംഐ 10 ടി 3,000 രൂപ ഡിസ്‌കൗണ്ടില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്!  

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലില്‍ നിങ്ങള്‍ക്ക് ബജറ്റ് കേന്ദ്രീകൃതവും ഏറ്റവും കിച്ച സ്മാര്‍ട്ട്ഫോണുകളില്‍ ആകര്‍ഷകമായ നിരവധി കിഴിവുകളും ലഭിക്കുന്നതാണ്. നിങ്ങള്‍ ഇപ്പോള്‍ ഒരു പ്രീമിയം ഡിവൈസിനായി തിരയുകയാണെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും അത്തരത്തില്‍ ഒരു ഹാന്‍ഡ്‌സെറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഇപ്പോള്‍ ഷവോമി എംഐ 10 ടി (Xiaomi Mi 10T) 3,000 രൂപ ഡിസ്‌കൗണ്ടില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എംഐ 10 ടി 5 ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 144Hz ഡിസ്‌പ്ലേ, 64 എംപി ട്രിപ്പിള്‍ ലെന്‍സ് സെറ്റപ്പ് എന്നിവ പോലുള്ള സവിശേഷതകള്‍ വരുന്നതും മികച്ച വില വിഭാഗത്തില്‍ നല്‍കിയിരിക്കുന്നതുമായ ഒരു ഹാന്‍ഡ്‌സെറ്റാണ് ഷവോമി എംഐ 10 ടി.ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയില്‍: മി 10 ടി വില
35,999 രൂപ വില വരുന്ന 6 ജിബി റാം + 128 ജിബി എംഐ 10 ടി യുടെ സ്റ്റോറേജ് മോഡലിന് ഇപ്പോള്‍ 32,999 രൂപയ്ക്ക് ലഭ്യമാണ്. മറുവശത്ത്, 37,999 രൂപ വില വരുന്ന 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡല്‍ ഇപ്പോള്‍ 34,999 രൂപ എന്ന ഡിസ്‌കൗണ്ട് വിലയിണയില്‍ നിങ്ങള്‍ക്ക് വാങ്ങാം. കോസ്മിക് ബ്ലാക്ക്, ലൂണാര്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് മറ്റൊരു 3,000 രൂപയും തല്‍ക്ഷണ കിഴിവ് ലഭിക്കും. ഈ വില കിഴിവ് ജനുവരി 24 വരെ ബാധകമാണ്.

ഷവോമി എംഐ 10 ടി വാങ്ങുന്നത് ഒരു നല്ല ഓപ്ഷനാണോ ?

ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകള്‍ എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക് ഏകദേശം 30,000 രൂപ നല്‍കി എംഐ 10 ടി സ്വന്തമാക്കാം. മിതമായ നിരക്കില്‍, എംഐ 10 ടിയില്‍ FHD + (2400 × 1080) റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡോട്ട് ഡിസ്‌പ്ലേ നിങ്ങള്‍ക്ക് ലഭിക്കും. 144Hz അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 5 സുരക്ഷയും ഇതില്‍ നിങ്ങള്‍ക്ക് ലഭിക്കും. സ്നാപ്ഡ്രാഗണ്‍ 865 5 ജി ചിപ്സെറ്റ് പ്രോസസറാണ് ഈ ഹാന്‍ഡ്‌സെറ്റിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. കൂടാതെ 33W ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഷവോമി എംഐ 10 ടി സ്മാര്‍ട്ഫോണിന് വിലയിളവ്

64 എംപി പ്രൈമറി ക്യാമറ, 13 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ലെന്‍സ് സെറ്റപ്പാണ് എംഐ 10 ടിയിലുള്ളത്. സെല്‍ഫികള്‍ പകര്‍ത്തുവാന്‍ ഈ ഹാന്‍ഡ്‌സെറ്റില്‍ 20 എംപി ക്യാമറയാണ് മുന്‍പില്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ എംഐയുഐ 12ലാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഡ്യൂവല്‍ സിം സപ്പോര്‍ട്ട്, 5 ജി കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.1, സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവ ഇതിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team