ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ എത്തിയേക്കും
പുതിയ റെഡ്മി കെ 40 സീരീസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി. ഈ വര്‍ഷം ഫെബ്രുവരിയില്‍ കഴിഞ്ഞയാഴ്ച ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി പുതിയ കെ 40 സീരീസ് വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സീരീസ് എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയ മുന്‍നിര ചിപ്‌സെറ്റായ സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസറാണ് കെ 40 സീരീസില്‍ വരുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ട് സ്നാപ്ഡ്രാഗണ്‍ 888 പവര്‍ കെ 40 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടായേക്കും. എത്ര കെ 40 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നതിനെ കുറിച്ചും കമ്പനി വ്യക്തമായിട്ടില്ല.കഴിഞ്ഞ വര്‍ഷം റെഡ്മി കെ 30 5 ജി, കെ 30 പ്രോ, കെ 30 പ്രോ സൂം എഡിഷന്‍ ഉള്‍പ്പെടെ നിരവധി കെ 30 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു.
ഡ്മി കെ 40 സീരീസ് ഫ്ലാറ്റ് ഡിസ്പ്ലേയും 4,000 എംഎഎച്ചിനേക്കാള്‍ വലിയ ബാറ്ററിയുമായി എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന റിഫ്രഷ് റേറ്റില്‍ വരുന്ന പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഉള്‍പ്പെടുത്തിയേക്കും. 2,999 യുവാനില്‍ ആയിരിക്കും ഈ കെ 40 സീരീസ് സ്മാര്‍ട്ഫോണിന് വിലആരംഭിക്കുക എന്ന് റെഡ്മി സ്ഥിരീകരിച്ചിരുന്നു. ഇത് ഇന്ത്യയില്‍ ഏകദേശം 34,000 രൂപയാണ്. ഇന്ത്യന്‍ വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.