ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാര്‍ട്ട്ഫോണിന് ഇന്ത്യന്‍ വിപണിയില്‍ വിലക്കുറച്ചു!  

ഷവോമി റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാര്‍ട്ട്ഫോണിന് ഇന്ത്യന്‍ വിപണിയില്‍ വിലക്കുറച്ചു. റെഡ്മി 9 പവര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പണ് ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണിന് കമ്പനി വില കുറച്ചിരിക്കുന്നത്.

32 എംപി അപ്പ് ഫ്രണ്ട് ഉള്ള സെല്‍ഫി ഓറിയന്റഡ് സ്മാര്‍ട്ട്‌ഫോണാണിത്. സ്‌നാപ്ഡ്രാഗണ്‍ 720ജി പ്രോസസറും 64 എംപി ക്വാഡ്-റിയര്‍ ക്യാമറ മൊഡ്യൂളുമാണ് ഡിവൈസിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാര്‍ട്ട്‌ഫോണിന് വില കിഴിവ് നല്‍കുന്നുവെന്ന് ട്വിറ്റര്‍ വഴിയാണ് കമ്നി വെളിപ്പെടുത്തിയിരിക്കുന്നത്. 20,999 രൂപ എന്ന വിലയില്‍ ലോഞ്ച് ചെയ്ത ഈ സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ 16,999 രൂപയ്ക്ക് വില്‍ക്കും.

എച്ച്‌ഡിഎഫ്സി ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഈ ഡിവൈസ് സ്വന്തമാക്കുന്ന ആളുകള്‍ക്ക് 1,250 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൌണ്ടും ലഭിക്കും.ഇന്‍സ്റ്റന്റ് ഡിസ്കൌണ്ട് ഓഫര്‍ ഇഎംഐ ഓപ്ഷന്‍ ഉപയോഗിച്ച്‌ ഡിവൈസ് വാങ്ങുന്ന ആളുകള്‍ക്കും ബാധകമാണ്. ഓണ്‍‌ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഈ ഡിവൈസ് കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. ആമസോണ്‍ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ എംഐ.കോം വഴിയുമാണ് സ്മാര്‍ട്ട്ഫോണ്‍ ഓണ്‍ലാനായി വാങ്ങാന്‍ സാധിക്കുന്നത്.

രാജ്യത്തുടനീളമുള്ള എംഐ സ്റ്റോറുകള്‍ വഴിയാണ് ഈ ഡിവൈസ് ഓഫ് ലൈനായി വില്‍ക്കുന്നത്. റെഡ്മി നോട്ട് 9 പ്രോ മാക്സ് മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മികച്ച ഓപ്ഷനാണ്.

സ്‌നാപ്ഡ്രാഗണ്‍ 720ജി ഒക്ടാകോര്‍ പ്രോസസറിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ 8 ജിബി റാമും അഡ്രിനോ 618 ജിപിയുവും നല്‍കിയിട്ടുണ്ട്. 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സ്റ്റോറേജ് 256 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാനായി മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്.6.67 ഇഞ്ച് എഫ്‌എച്ച്‌ഡി+ എല്‍സിഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്ഫോണില്‍ ഉള്ളത്. സെന്റര്‍ ടോപ്പ് ഹൗസിങില്‍ 32 എംപി സെല്‍ഫി ക്യാമറയാണ് സ്മാര്‍ട്ട്ഫോണിലുള്ളത്. 64 എംപി പ്രൈമറി സെന്‍സറും 5 എംപി വൈഡ് ആംഗിള്‍ ലെന്‍സുമുള്ള ക്വാഡ് ലെന്‍സ് സെറ്റപ്പില്‍ ഡെപ്ത് മാപ്പിംഗിനും മാക്രോ ഷോട്ടുകള്‍ക്കുമായി രണ്ട് 2 എംപി സെന്‍സറുകളും ഷവോമി നല്‍കിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,020 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാര്‍ട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. 20,000 രൂപയില്‍ താഴെ വിലയില്‍ ഇത്രയും സവിശേഷതകളുള്ള ഡിവൈസ് എന്നതുകൊണ്ട് തന്നെ ഈ ഡിവൈസ് ഇന്ത്യന്‍ വിപണിയില്‍ വലിയ ജനപ്രീതി നേടിയിട്ടുണ്ട്. വിപുലമായ മള്‍ട്ടിടാസ്കിംഗും ഹൈ-എന്‍ഡ് ഗെയിമിങിനും ഈ ഡിവൈസ് ഏറെ ഉപയോഗപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team