ഷാവോമിയുടെ ഫാസ്റ്റ് വയർലെസ്സ് ചാർജർ എത്തി!
ബാറ്ററി അതിവേഗം ചാര്‍ജ് ആവാന്‍ പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് ടെക് ഭീമന്മാര്‍ ഷവോമി. 80W ഫാസ്റ്റ് വയര്‍ലെസ്സ് ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് പുതുതായി ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഈ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് വെറും 19 മിനിറ്റ് മതി 4000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഒരു ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ എന്നാണ് ഷവോമിയുടെ അവകാശവാദം. എന്നാല്‍, 80W ഫാസ്റ്റ് വയര്‍ലെസ്സ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയുന്ന സ്മാര്‍ട്ട്ഫോണ്‍ ഷവോമി ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
ഇതിന്റെ പ്രവര്‍ത്തന രീതി വ്യക്തമാക്കുന്ന ഒരു വിഡിയോയും ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ഈ വിഡിയോയില്‍ കുറച്ചു മാറ്റങ്ങള്‍ വരുത്തിയ എംഐ 10 പ്രോ മോഡലാണ് ഉപയോഗിച്ചിരിക്കുന്നത്.ബാറ്ററിയുടെ 10 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 1 മിനിറ്റ് മതി.50 ശതമാനം ബാറ്ററി 8 മിനിറ്റില്‍ ചാര്‍ജ് ആവും.
40W വയര്‍ലെസ്സ് ചാര്‍ജിങ് ഈ വര്‍ഷം മാര്‍ച്ചിലാണ് ഷവോമി അവതരിപ്പിച്ചത്. 50W വയര്‍ലെസ്സ് ചാര്‍ജിങുമായി ഓഗസ്റ്റില്‍ ഷവോമി എത്തി. ഇപ്പോളിതാ രണ്ട് മാസം തികയുമ്ബോഴേക്കും 80W വയര്‍ലെസ്സ് ചാര്‍ജിങ് സംവിധാനവുമായി ഷവോമി എത്തിയിരിക്കുന്നു. വയര്‍ലെസ്സ് ചാര്‍ജിങ് സാങ്കേതിക വിദ്യയിലും ഫോണ്‍ ചാര്‍ജിങ് രീതിയിലും വിപ്ലവകരമായ മാറ്റത്തിന് തങ്ങളുടെ പുത്തന്‍ സംവിധാനം സഹായകരമാകുമെന്ന് ഷവോമി അവകാശപ്പെടുന്നു.