സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്‌പ പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങി KFC!
കൊച്ചി:വ്യവസായ സംരംഭകര്‍ ഫണ്ടിനായി വ്യാപകമായി ആശ്രയിക്കുന്ന കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. കൂടുതല്‍ വിഭവങ്ങള്‍ സമാഹരിച്ച് സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്‌പ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്‌സി 1951ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആക്ടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയായി പുനസംഘടിപ്പിക്കും.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഡിപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ധനകാര്യ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.ഭാവന പൂര്‍ണ്ണമായ ധനകാര്യ പുനസംഘടനയിലൂടെ 2015-16ല്‍ 10.7 ശതമാനമായിരുന്ന നിര്‍ജീവ ആസ്‌തികള്‍ 3.52 ശതമാനമായി കുറക്കുന്നതിന് കഴിഞ്ഞു.
റിസ്‌ക് വെയ്‌റ്റഡ് അസറ്റ് റേഷ്യാ 17.65 ശതമാനമായിരുന്നത് 22.4 ശതമാനമായി ഉയര്‍ത്തുന്നതിനു കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എഎ റേറ്റിങ് നേടി. ഇതുമൂലം കമ്ബോളത്തില്‍ നിന്നും താരതമ്യേന കുറഞ്ഞ ചെലവില്‍ കൂടുതല്‍ ധനം സമാഹരിക്കാന്‍ കഴിഞ്ഞു.
205-2016ല്‍ തിരിച്ചടവ് 684 കോടി രൂപയായിരുന്നു. 2020-21ല്‍ ഇതുവരെ 1407 കോടി രൂപ തിരിച്ചു കിട്ടിക്കഴിഞ്ഞു. വായ്‌പകള്‍ ഉദാരമാക്കി. പലിശ കുറച്ചു.എന്നിട്ടും ലാഭം 5 കോടി രൂപയില്‍ നിന്ന് 2020-2021ല്‍ ചുരുങ്ങിയത് 20 കോചി രൂപയായി ഉയരും.