സംരംഭക കൂട്ടായ്മയായ ബിസ്ബേ (BizBay) യുടെ ഒഫീഷ്യല്‍ ലോഗോ പ്രകാശനം ചെയ്തു!
കേരളത്തിലെ സംരംഭകരുടെ ക്ഷേമവും,ഉന്നമനവും ലക്ഷ്യമിട്ട് കഴിഞ്ഞ ഒന്നര വർഷക്കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വ്യാപാര സാമൂഹ്യ കൂട്ടായ്മയായ ബിസ്ബേ (BizBay) യുടെ ഒഫീഷ്യല്‍ ലോഗോ പ്രകാശനം ചെയ്തു.
കേരള തുറമുഖ വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ BizBay യുടെ official Logo ഔദ്യോഗികമായി പ്രകാശനം ചെയ്തിരിക്കുന്നത്.
BizBay യുടെത്തന്നെ സ്വന്തം ഗ്രൂപ്പുകളിൽ നടത്തിയ Logo Competition കളിൽ നിന്നും മെമ്പർമാർ സമർപ്പിച്ച എന്ട്രികൾ M Dileef – International cartoonist & World Guinness Record Holder, Argus Riyas – Doctoral Fellow, Award Winner of Best Upcoming Branding Expert എന്നിവരടങ്ങുന്ന അതി വിദഗ്ധ സമിതിയാണ് സമിതിയാണ് പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തിയത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന Kite Media Concept Design ചെയ്ത BizBay Logo യാണ് തിരഞ്ഞെടുത്തത്.
വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സംഘടന ഇപ്പോള്‍ വാട്ട്സ്ആപ്പ് വഴി ആയിരക്കണക്കിന് അംഗങ്ങൾക്കിടയിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.