സംസ്ഥാനത്തിന് കിട്ടേണ്ട കേന്ദ്രവിഹിതത്തെ കോവിഡ് സഹായമായി ചിത്രീകരിക്കുന്നു, ഇത് അനുചിതം: മുഖ്യമന്ത്രി
ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതത്തെ കോവിഡ് പ്രതിരോധത്തിനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ലെന്ന് മുഖ്യമന്ത്രി. കേന്ദ്രധനമന്ത്രിയുടെ പരാമര്‍ശങ്ങളിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇതരസംസ്ഥാനങ്ങളിലെ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ക്ഷേമത്തിനുള്ള കേന്ദ്രസഹായമായി അധികതുക അനുവദിച്ചു എന്ന നിലയിലാണ് കേന്ദ്രധനമന്ത്രി പറഞ്ഞത്. യഥാര്‍ഥത്തില്‍ ഇത് പുതിയ സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതമാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടില്ലെങ്കിലും ഇൗ തുക സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. കേരളത്തിന് 314 കോടിയാണ് 15ാം ധനകാര്യ കമീഷന് നിര്‍ദേശപ്രകാരം ലഭിക്കേണ്ടത്. ഇതില്‍ 157 കോടിയാണ് ഇതുവരെ ലഭിച്ചത്.
സംസ്ഥാനത്തിെന്റ വായ്പ പരിധി അഞ്ചുശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കാതിരിക്കുകയും കേന്ദ്രത്തിെന്റ വായ്പ പരിധി 5.5 ശതമാനമായി ഉയര്‍ത്തുകയും ചെയ്തത് ഫെഡറല്‍ സംവിധാനത്തിെന്റ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല. കോവിഡ് സാമ്ബത്തിക മേഖലയില്‍ ഏല്പിച്ച വരുമാന നഷ്ടത്തെതുടര്‍ന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വിഹിതത്തിലും കുറവുണ്ടാകും. പ്രതിസന്ധി പരിഹരിക്കുന്നത് വായ്പ പരിധി ആഭ്യന്തരവരുമാനത്തിെന്റ മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യമാണ് കേന്ദ്രം പരിഗണിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.