സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശ്ശിക വന്നവര്‍ക്ക് ഇളവുകളോട് കൂടി ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി എന്‍ വാസവന്‍.
സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ വായ്പ കുടിശ്ശിക വന്നവര്‍ക്ക് ഇളവുകളോട് കൂടി ഒറ്റത്തവണ തീര്‍പ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സഹകരണ മന്ത്രി വി എന്‍ വാസവന്‍. കോവിഡ് സാഹചര്യത്തിലാണ് പലരുടെയും വായ്പ തിരിച്ചടവ് മുടങ്ങിയത്. ഇതോടെയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നത്. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്ട്രര്‍ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവര്‍ക്കാണ് ‘നവ കേരളീയം’ പദ്ധതി ആശ്വാസമാകുക. ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം.മാതാപിതാക്കളുടെ പേരിലുള്ള വായ്പകള്‍ക്ക് അവര്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ സമാനമായ ഇളവുകള്‍ നല്‍കും.എല്ലാ വായ്പകള്‍ക്കും ഒത്തുതീര്‍പ്പിന് തയ്യാറാകുകയാണെങ്കില്‍ പിഴ പലിശ പൂര്‍ണമായും ഒഴിവാക്കും. മാത്രമല്ല, ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകള്‍ക്ക് പരമാവധി ഇളവുകള്‍ നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദമായ മാര്‍ഗരേഖ സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.’