സം​​സ്ഥാ​​ന​​ത്തെ ഹോ​​ട്ട​​ലു​​ക​​ള്‍ പെ​​ട്രോ​​ള്‍ പ​​ന്പു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് റേ​​റ്റിം​​ഗ് സം​​വി​​ധാ​​നം വ​​രു​​ന്നു.  

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ ഹോ​​ട്ട​​ലു​​ക​​ള്‍ പെ​​ട്രോ​​ള്‍ പ​​ന്പു​​ക​​ള്‍, സൂ​​പ്പ​​ര്‍​​ മാ​​ര്‍​​ക്ക​​റ്റു​​ക​​ള്‍, പ​​ലച​​ര​​ക്കു​​ക​​ട​​ക​​ള്‍, പ​​ച്ച​​ക്ക​​റി​​ക​​ട​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് റേ​​റ്റിം​​ഗ് സം​​വി​​ധാ​​നം വ​​രു​​ന്നു. ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​നും മൂ​​ന്നു മു​​ത​​ല്‍ അ​​ഞ്ചു​​വ​​രെ​​യു​​ള്ള റേ​​റ്റിം​​ഗ് പ​​ദ​​വി​​യാ​​ണ് ന​​ല്‍​​കു​​ക.സാ​​ധ​​ന​​ങ്ങ​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​രം, സ്ഥാ​​പ​​ന​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യം, വാ​​ഹ​​ന പാ​​ര്‍​​ക്കിം​​ഗ് സൗ​​ക​​ര്യം, സ്ത്രീ​​സൗ​​ഹൃ​​ദ സം​​വി​​ധാ​​ന​​ങ്ങ​​ള്‍, പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യ​​ങ്ങ​​ള്‍​​ക്കു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ എ​​ന്നി​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​വും റേ​​റ്റിം​​ഗ് ന​​ല്‍​​കു​​ക.ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ സ്ഥാ​​പ​​ന​​ത്തി​​ലെ​​ത്തി സൗ​​ക​​ര്യ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി​​യ​​ശേ​​ഷം ഗ്രേ​​ഡിം​​ഗ് ന​​ല്‍​​കും. സ്ഥാ​​പ​​ന​​ത്തി​​ലെ മെ​​ച്ച​​മാ​​യ സേ​​വ​​ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും സേ​​വ​​ന​​ങ്ങ​​ളു​​ടെ പോ​​രാ​​യ്മ​​യെ​​ക്കു​​റി​​ച്ചും രേ​​ഖ​​പ്പെ​​ടു​​ത്താ​​നാ​​യി പ​​രാ​​തി ബു​​ക്ക് ഏ​​ര്‍​​പ്പെ​​ടു​​ത്തും. പ​​രാ​​തി​​ക​​ളി​​ല്‍ ക​​ഴ​​ന്പു​​ണ്ടെ​​ന്നു പ​​രി​​ശോ​​ധ​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യാ​​ല്‍ ഗ്രേ​​ഡ് നി​​ല താ​​ഴേ​​ക്കു പോ​​കും. വ്യാ​​ജ പ​​രാ​​തി​​യ​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ന്‍ സം​​വി​​ധാ​​നമു​​ണ്ടാ​​കും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team