സഞ്ചാരിക്കുന്ന സ്റ്റോറുമായ – ഷവോമി !!
ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങളുടെ വിപണി രാജ്യത്ത് ഏതാണ്ട് താറുമാറായിരുന്നു. കൊവിഡ് ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയും ഇരു രാജ്യങ്ങളുടെയും സംഘര്‍ഷവും ചൈനീസ് ബഹുരാഷ്‌ട്ര കമ്ബനിയായ ഷവോമിയ്‌ക്ക് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. തേടി വരാത്ത കസ്‌റ്റമറെ അവരുടെ അടുത്തേക്ക് പോയി കാണാന്‍ ഒരുങ്ങുകയാണ് കമ്ബനി.
ഗ്രാമീണമേഖലയില്‍ സഞ്ചരിക്കുന്ന സ്‌റ്റോര്‍ ഒരുക്കിയിരിക്കുകയാണ് ഷവോമി. പ്രതിവാര ചന്ത ചേരുന്ന ഗ്രാമ ഭാഗങ്ങളില്‍ നിശ്‌ചിത സ്ഥലങ്ങളില്‍ ഓടിയെത്തുന്ന ഈ സ്‌റ്റോറുകള്‍ അവിടെ നിര്‍ത്തി സാധനങ്ങള്‍ വില്‍പന നടത്തും. സ്‌മാര്‍ട്‌ഫോണുകള്‍, സിസിടിവി ക്യാമറകള്‍, ഇയര്‍ഫോണുകള്‍, സണ്‍ഗ്ളാസുകള്‍, പവര്‍ബാങ്കുകള്‍ എന്നിവയാണ് ഇങ്ങനെ സ്‌റ്റോറിലൂടെ വില്‍ക്കുക.