സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ഇന്ത്യന്‍ ജനത!  

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ഇന്ത്യന്‍ ജനത ഇപ്പോള്‍ നേരിടുന്നത്​. രാജ്യത്തി​ന്റെ സമീപകാല ചരിത്രത്തിലൊന്നും കാണാത്ത കോവിഡെന്ന മഹാമാരി വലിയ ആഘാതമാണ്​ സമ്പദ്​വ്യവസ്ഥക്കും ജനങ്ങള്‍ക്കും സൃഷ്​ടിച്ചത്.എന്നാല്‍, കോവിഡുകാലത്തും ജനങ്ങളെ പിഴിയുന്നതില്‍ നിന്ന്​ സര്‍ക്കാര്‍ പിന്മാറുന്നില്ലെന്നതാണ്​ യാഥാര്‍ഥ്യം.

ജനങ്ങളുടെ നിത്യജീവിതത്തെ ദുഃസഹമാക്കുന്ന പ്രഖ്യാപനങ്ങളാണ്​ മോദി സര്‍ക്കാറില്‍ നിന്നും ഉണ്ടാവുന്നത്​. രണ്ട്​ തവണയായി 100 രൂപയാണ്​ ഗ്യാസിന്​ ഡിസംബറില്‍ മാത്രം വര്‍ധിപ്പിച്ചത്​. ഇന്ധനവില ദിവസവും കൂട്ടുന്നുണ്ട്​. പക്ഷേ ജനങ്ങളെ ഇങ്ങനെ പിഴിയു​മ്പോഴും ​കോര്‍പ്പറേറ്റുകള്‍ക്ക്​ 2019ല്‍ നല്‍കിയ നികുതി ഇളവ്​ പിന്‍വലിക്കാന്‍ ഇനിയും കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല.2019ലാണ്​ കോര്‍പ്പറേറ്റ്​ നികുതി കുറച്ചുള്ള പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്​. കോര്‍പ്പറേറ്റ്​ നികുതി 30 ശതമാനത്തില്‍ നിന്ന്​ 22 ശതമാനമായാണ്​ കുറച്ചത്​. സെസും സര്‍ചാര്‍ജും ചേരു​മ്പോള്‍ നികുതി 25.17 ശതമാനമാവും. പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തില്‍ നിന്നും 15 ശതമാനമായും കുറച്ചു. നികുതി കുറച്ചതിലൂടെ 1.45 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാവുമെന്നാണ്​ കണക്കാക്കിയിരുന്നത്​.എന്നാല്‍, ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന്​ വലിയ രീതിയില്‍ സര്‍ക്കാറിന്​ നികുതി നഷ്​ടം ഉണ്ടാവു​മ്പോഴും കോര്‍പ്പറേറ്റ്​ നികുതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

രാജ്യത്തെ എണ്ണവില ഉയര്‍ന്ന്​ നില്‍ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന നികുതിയാണ്​. കോര്‍പ്പറേറ്റ്​ നികുതി ഉയര്‍ത്തി പകരം ഇന്ധന നികുതി കുറക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team