സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ്: പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം -RBI!
മുംബൈ: കോവിഡിനു ശേഷമുള്ള ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും മികച്ചതാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്‌തികാന്താ ദാസ്. വിദേശ വിനിമയ ഡീലേഴ്‌സ് അസോസിയേഷന്റെ നാലാമത് വാര്‍ഷിക യോഗത്തിലാണ് ദാസിന്റെ വിലയിരുത്തല്‍. 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് -23.9 ശതമാനമായിരുന്നു. എന്നാല്‍ രണ്ടാംപാദത്തില്‍ മികച്ച പ്രകടനമാണ് വിപണികള്‍ കാഴ്‌ചവച്ചത്. വളര്‍ച്ചാ അനുമാനങ്ങളും മെച്ചപ്പെട്ടു. അതേസമയം രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ രോഗഭീതി കൂടുകയാണ്. ധനനയങ്ങളില്‍ അടിസ്‌ഥാനനിരക്ക് സമീപഭാവിയില്‍ മാറാനിടയില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.